Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടി പൊലീസ് ത്രിദിന...

കുട്ടി പൊലീസ് ത്രിദിന ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
കൊരട്ടി: എം.എ.എം ഹൈസ്കൂളിൽ കുട്ടി പൊലീസി​െൻറ ത്രിദിന ക്യാമ്പ് ആരംഭിച്ചു. ജലസംരക്ഷണ പ്രാധാന്യവും, സൈബർ ലോകവും എന്ന വിഷയത്തിലാണ് ഈവർഷത്തെ ക്യാമ്പ്. കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കൊരട്ടി എസ്.ഐ കെ.എസ്.സുബീഷ്, വാർഡ് അംഗം ഗ്രേസി ബാബു, ഇ.എ. സത്യാദാസ്, ജൂലി അരോജ, പ്രധാനാധ്യാപകൻ എ.എ. തോമസ്, ജിജി ജോസഫ് എന്നിവർ സംസാരിച്ചു. സൈബർ ലോകത്തെ കാണാക്കാഴ്ചകൾ എന്ന വിഷയത്തിൽ കെ.ആർ. സുമേഷും. ജല മാനേജ്മ​െൻറി​െൻറ പ്രാധാന്യം എന്ന വിഷയത്തിൽ കെ. രാംദാസും ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story