Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണമില്ല;...

സംരക്ഷണമില്ല; ചാലക്കുടിപ്പുഴയോരത്തെ കടവുകള്‍ നാശത്തിലേക്ക്

text_fields
bookmark_border
ചാലക്കുടി: ചാലക്കുടിപ്പുഴയോരത്തെ പ്രധാനപ്പെട്ട 30ലേറെ കടവുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഒരുകാലത്ത് രാവിലെയും സായാഹ്നങ്ങളിലും സജീവമായിരുന്ന കടവുകള്‍ പലതും ഓര്‍മയാവുകയാണ്. പ്രധാന കടവുകളായ മേലൂര്‍ കോലോത്തുംപടിക്കടവ്, ചെട്ടിത്തോപ്പ് കടവ്, ആലപ്പിള്ളിക്കടവ്, കയ്യാണിക്കടവ്, പരിയാരത്തെ മൂഴിക്കകടവ്, ചൂണ്ടാണിക്കടവ്, കാടുകുറ്റിയിലെ തോട്ടത്തില്‍കടവ്, വന്‍പുഴക്കാവ് കടവ്, കോതകടവ്, ചാലക്കുടിയിലെ ആശുപത്രിക്കടവ്, മാളക്കാരന്‍ കടവ് തുടങ്ങിയവ നാശത്തി​െൻറ വക്കിലാണ്. പലതും ചളി കയറിയും കാടുപിടിച്ചും ജീർണിക്കുകയാണ്. കൂടാതെ ൈകയേറ്റവും വ്യാപകമാണ്. പലതും പുഴയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പോലും സാധിക്കാത്തവിധം അടഞ്ഞു പോയി. കാടുപിടിച്ച് ഇഴജീവികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിട്ടുണ്ട്. വിരലിലെണ്ണാവുന്നവ മാത്രമാണ് സര്‍ക്കാര്‍ താല്‍പര്യമെടുത്ത് സംരക്ഷിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളുടെയോ മറ്റേതെങ്കിലും ആരാധനാലയങ്ങളുടെയോ സമീപത്തുള്ളവയാണ് ഇവ. പലകടവുകളും ഇഴജീവികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ്. ചാലക്കുടി, പരിയാരം, കാടുകുറ്റി, മേലൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലായി ചാലക്കുടിപ്പുഴയില്‍ 50 ഓളം കടവുകളുണ്ടായിരുന്നു. പഴയ കാലത്ത് ഇവ പുഴയിലേക്കുള്ള പൊതുവഴികളായിരുന്നു. വാഹനസൗകര്യം കുറവായ കാലത്ത് മറുകരയിലേക്ക് വഞ്ചികളും ചങ്ങാടങ്ങളും രാവിലെ മുതല്‍ രാത്രിവരെ സര്‍വിസ് നടത്തിയിരുന്നു. മറുകരയിലേക്ക് പോകാനും തിരിച്ചു വരാനും ജനങ്ങള്‍ കടത്ത് വള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അതിനാല്‍ കടവുകളില്‍ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വാഹന സൗകര്യം വര്‍ധിച്ചതോടെ ആരും കടത്തുവഞ്ചികളെ ആശ്രയിക്കാതെയായി. എങ്കിലും കുളിക്കാനും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനുമൊക്കെയായി ജനങ്ങളുണ്ടായിരുന്നു. പിന്നീട് കടവുകള്‍ മണലെടുപ്പി​െൻറ കേന്ദ്രങ്ങളായി തീര്‍ന്നു. മൂന്ന് പതിറ്റാണ്ടായി പല കടവുകളും ക്രമേണ നിർജീവമായി. ആള്‍ സഞ്ചാരം ഇല്ലാതായതോടെ ലഹരി ഉപയോഗത്തി​െൻറ പരിശീലനക്കളരികളായി. ഇന്ന് ഓരോ കടവി​െൻറയും സമീപത്ത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയപ്പെട്ട നിരവധി മദ്യക്കുപ്പികളാണ് കണ്ടെത്താനാവുക. കഞ്ചാവ്, പുകയിലെ ഉല്‍പന്നങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ പലരും കടവുകളെ താവളമാക്കുകയാണ്. അറവു മാലിന്യം അടക്കം നിരവധി മലിന്യം കടവുകളില്‍ തള്ളുന്നുണ്ട്. കടവുകളില്‍ കരിങ്കല്‍പടവുകള്‍ നിർമിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇവ അന്യാധീനപ്പെടുന്നതിന് മുമ്പ് പഞ്ചായത്ത് ഫണ്ടുകളോ ജലവിഭവ വകുപ്പി​െൻറ ഫണ്ടുകളോ ഉപയോഗിച്ച് സംരക്ഷിക്കാന്‍ അധികൃതര്‍ താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story