Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: ഹോട്ടലുടമകൾ സെക്ര​േട്ടറിയറ്റ് മാർച്ച്​ നടത്തും

text_fields
bookmark_border
തൃശൂർ: ഹോട്ടൽ ഭക്ഷണത്തിന് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്നും മാലിന്യ സംസ്കരണ സംവിധാനത്തി​െൻറ പേരിൽ ഹോട്ടലുകൾ പൂട്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇൗമാസം 13ന് സെക്രേട്ടറിയറ്റ് മാർച്ചും ഉപവാസവും നടത്താൻ കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഹോട്ടലുകളെ ചെറുകിട വ്യവസായമായി അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാറ്റ് നിലവിലുണ്ടായിരുന്നപ്പോൾ ഹോട്ടൽ ഭക്ഷണത്തിനുണ്ടായിരുന്ന അര ശതമാനം നികുതി ജി.എസ്.ടി യിൽ അഞ്ച്, 12, 18 എന്നീ നിരക്കിലാണ് ബാധകമാക്കിയത്. എ.സി ഉണ്ടെങ്കിൽ 18 ശതമാനം ജി.എസ്.ടി. നൽകണമെന്ന വിചിത്ര നിബന്ധനയുമുണ്ട്. ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി ഒഴിവാക്കുകയോ 75 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് ഇൻപുട്ട് സൗകര്യത്തോടെ അഞ്ചു ശതമാനമായി നിജപ്പെടുത്തുകയോ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താത്തതിന് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള നീക്കം പിൻവലിച്ചില്ലെങ്കിൽ ഭൂരിപക്ഷം ചെറുകിട, ഇടത്തരം ഹോട്ടലുകളും അടച്ചുപൂട്ടും. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് സെക്രേട്ടറിയറ്റ് മാർച്ചും ഉപവാസവും നടത്തുന്നതെന്ന് പ്രസിഡൻറ് മൊയ്തീൻകുട്ടിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story