Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിസ വാഗ്ദാനം ചെയ്​ത്​...

വിസ വാഗ്ദാനം ചെയ്​ത്​ തട്ടിപ്പ് നടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
പേരാമംഗലം: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തിരുവത്ര കണ്ടംപുള്ളി വീട്ടിൽ വേണുഗോപാലിനെയാണ് (64) പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അബൂദബി‍യിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് നാല് പേരിൽ നിന്നായി 1.37 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുറ്റിപ്പുറം പൈങ്കണ്ണൂർ മുഹമ്മദ് റിയാസി​െൻറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഒക്ടോബർ 20ന് അമല നഗറിലെ ഓഫിസിൽെവച്ചാണ് പണം കൈമാറിയത്. തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതോടെ പരാതി നൽകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story