Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘാടന മികവിൽ...

സംഘാടന മികവിൽ കോർപറേഷനും പൊലീസും

text_fields
bookmark_border
തൃശൂര്‍: പൂരമികവിനൊത്ത സംഘാടനവും സുരക്ഷയുമൊരുക്കി കോർപറേഷനും പൊലീസും. തൃശൂരി​െൻറ ഓണാഘോഷങ്ങളുടെ സമാപനമായ പുലിക്കളിയാഘോഷത്തിന് പ്രൗഢി ചോരാത്ത സംഘാടനമാണ് കോർപറേഷനും ചുക്കാൻ പിടിച്ച് പൊലീസൊരുക്കിയ സുരക്ഷയും. പുലിക്കളിയാഘോഷം കോർപറേഷൻ നേരിട്ട് ഏറ്റെടുത്തിട്ട് നാല് വർഷമെ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷത്തിൽനിന്ന് ഭിന്നമായി ഇത്തവണ പരാതിക്ക് ഇട നൽകാത്ത വിധമായിരുന്നു സംഘാടനം. രാഷ്ട്രീയം നോക്കാതെ കൗൺസിലർമാർ ഒന്നിച്ചു നിന്നതോടെ ഇത് സാധ്യമായി. ഇത്തവണ പുലിച്ചമയ പ്രദർശനത്തിന് മത്സരമൊരുക്കിയും ടീമുകൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിച്ചും സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു. പെൺപുലികൾ ഇത്തവണയും വേഷമിടുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അതിന് പ്രത്യേക സൗകര്യങ്ങളും കോർപറേഷൻ ഏർപ്പാടാക്കി. പൂരത്തിന് അണിഞ്ഞൊരുങ്ങുന്നതിന് സമാനമായിരുന്നു ഓണാഘോഷത്തിനും നഗരം ഒരുങ്ങിയത്. വെളിച്ചത്തി​െൻറ കഴിഞ്ഞകാല പരാതി പരിഹരിച്ചതിനൊപ്പം, വൈദ്യുതി ദീപങ്ങളാൽ സ്വരാജ് റൗണ്ടിനെയും തേക്കിൻകാടിനെയും ആകർഷകമാക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ വെള്ളം വിതരണത്തിനും, നടുവിലാലിൽ വി.ഐ.പികൾക്കും ഭിന്നശേഷിക്കാർ അടക്കമുള്ളവർക്കും ഇരിക്കാനും സൗകര്യമൊരുക്കിയിരുന്നു. എല്ലാം വിലയിരുത്തി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മേയർ, ഡെപ്യൂട്ടി മേയർ, പ്രതിപക്ഷ കക്ഷി നേതാവ് കൗൺസിലർമാർ എല്ലാവരും സജീവമായിരുന്നു. കനത്ത സുരക്ഷ ചുമതലകൾക്കൊപ്പം, കാഴ്ചക്കാർക്കും പുലികൾക്കുള്ള സഹായികളുടെയും റോളായിരുന്നു പൊലീസിന്. കമീഷണര്‍ രാഹുൽ നായരുടെയും, അസി.കമീഷണര്‍ പി.വാഹിദി​െൻറയും നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സുരക്ഷ. ഓരോ പുലിക്കളി ടീമിനും ഒരു എസ്.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിനായിരുന്നു ചുമതല. അഞ്ഞൂറിലധികം പൊലീസുകാരെയാണ് നഗരത്തില്‍ മാത്രം വിന്യസിച്ചത്. പുലിമടകളില്‍ വരെ ഇടവിട്ട് സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. റൗണ്ടിലും നഗരത്തി​െൻറ മറ്റു ഭാഗങ്ങളിലുമായി പൊലീസ് സേനയും, ഷാഡോ പൊലീസ്, മഫ്ടി പൊലീസ് എന്നിവരെയും വിന്യസിച്ചു. അടിയന്തര സഹായത്തിനായി പൊലീസ് ആംബുലന്‍സ്, മറ്റ് വാഹനങ്ങൾ വേറെ. അഗ്നിശമനസേനയുടെ യൂനിറ്റുകളും സജ്ജമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story