Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിവീര്യം അടങ്ങാതെ...

പുലിവീര്യം അടങ്ങാതെ ചാത്തുണ്ണിയെത്തി

text_fields
bookmark_border
തൃശൂര്‍: പ്രായം 77ലും പുലിക്കളിയുടെ ആചാര്യ‍‍​െൻറ ചുവടുകൾക്ക് കടുകിട തെറ്റിയില്ല. പെയ്തു വീണ മഴത്തുള്ളികൾക്കും ഈ വയറിൽ പുലിമുഖമില്ലാത്ത ആശാ​െൻറ വീര്യം ചോർത്തിയില്ല. പുലിക്കളിയിലെ ആശാന്‍ ചാത്തുണ്ണിയാൻ സ്വന്തം ദേശത്തിന് വേണ്ടിയാണ് വേഷമിട്ടത്. 61ാമത്തെ വർഷത്തിലെത്തുമ്പോഴും പിന്മാറ്റത്തെ കുറിച്ചുള്ള ചിന്തയില്ല ആശാന്. തെറ്റാത്ത വ്രതനിഷ്ഠയും ജീവിതചര്യയും. പുലിയാവുന്നത് നിയോഗമാണെന്നാണ് ചാത്തുണ്ണിയാശാ​െൻറ വിശ്വാസം. വയറില്‍ പുലിമുഖമെഴുതാതെ ആകെ പങ്കെടുക്കുന്ന പുലി ചാത്തുണ്ണി മാത്രമാണ്. പ്രായവും ആരോഗ്യവും തൊഴില്‍ മേഖലയില്‍ നിന്ന് മാറ്റി നിർത്തിയപ്പോഴും പുലിക്കളിയോടുള്ള ആവേശത്തിന് തെല്ലും കുറവുണ്ടായില്ല. ആയുസ്സും ആരോഗ്യവും അനുവദിക്കുവോളവും പുലിയായി തുടരുമെന്ന് ചാത്തുണ്ണിയാശാൻ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story