Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദൈവത്തെ...

ദൈവത്തെ ഹൃദയത്തിലേറ്റാത്തവർ വാക്ക്​ കൊണ്ട് വിഷം ചീറ്റുന്നു

text_fields
bookmark_border
വടക്കേക്കാട്: ദൈവത്തെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ കഴിയാത്തവരാണ് മതത്തി​െൻറ പേരിൽ വാക്കുകൾ കൊണ്ട് വിഷം ചീറ്റുന്നതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ജമാഅത്തെ ഇസ്ലാമി വടക്കേക്കാട് ഏരിയ സമിതി സംഘടിപ്പിച്ച പെരുന്നാൾ-ഓണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവത്വത്തി​െൻറ മഹാധാരയെ ഉയർത്തിപ്പിടിച്ചതി​െൻറ പേരിലാണ് മഹാത്മ ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവർ വധിക്കപ്പെട്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു. ശംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. ചോ മുഹമ്മദുണ്ണി കവിത വായിച്ചു. നിയാസ് പുന്നയൂർകുളം, ഹക്കീം വെളിയത്ത്, ദിനേശ് വന്നേരി, ഖാലിദ് അറക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story