Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്ലാറ്റിലെ മാലിന്യം...

ഫ്ലാറ്റിലെ മാലിന്യം തോട്ടിലൊഴുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ എട്ടാം വാർഡായ അഞ്ഞൂര് അങ്ങാടിയിൽ സ്വകാര്യ കെട്ടിടത്തിൽനിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെ തോട്ടിലേക്കൊഴുക്കുന്നതായി പരാതി. നേരത്തെ, തോട്ടിൽ മാലിന്യം കെട്ടിനിന്ന് സമീപത്തെ വീടുകളിലെ കിണർ വെള്ളം ഉപയോഗശൂന്യമായി. വീട്ടുകാർക്ക് സോറിയാസിസ്, മഞ്ഞപ്പിത്തം രോഗങ്ങൾ പിടിപെടുകയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ പൊതു ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന നടത്തി പഞ്ചായത്തിന് റിപ്പോർട്ട് നൽകി. പരിസരത്തെ വീട്ടുകാരും പഞ്ചായത്തിൽ പരാതിനൽകി. ഇതേതുടർന്ന് മാലിന്യം തോട്ടിലേെക്കാഴുക്കുന്നത് നിർത്തിവെക്കാനും സ്വന്തം സ്ഥലത്ത് മാലിന്യസംസ്കരണത്തിന് ഏർപ്പാടുണ്ടാക്കുന്നതുവരെ താമസക്കാരെ ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് കെട്ടിടയുടമക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. ശുചീകരണ പദ്ധതിയിൽപെടുത്തി പഞ്ചായത്ത് തോട് വൃത്തിയാക്കുകയും ചെയ്തു. മൂന്നുമാസത്തിന് ശേഷം വീണ്ടും തോട്ടിൽ മലിനജലം ഒഴുകിയെത്തി. കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസം അനുഭവപ്പെട്ടതോടെ പഞ്ചായത്തിൽ അറിയിച്ചു. പക്ഷേ, നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഴയതുപോലെ രോഗങ്ങൾ പിടികൂടുമെന്ന ഭീതിയിലാണ് ഇവർ. പഞ്ചായത്തി​െൻറ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story