Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറൈൻ എൻജിനീയറിങ്...

മറൈൻ എൻജിനീയറിങ് ബിരുദധാരി മദ്യവിൽപനക്കിടെ അറസ്​റ്റിൽ

text_fields
bookmark_border
വാടാനപ്പള്ളി: തിരുമംഗലത്ത് അനധികൃത മദ്യവിൽപനക്കാരനായ മറൈൻ എൻജിനീയറിങ് ബിരുദധാരിയെ വാടാനപ്പള്ളി എക്സൈസ് പിടികൂടി. ഏങ്ങണ്ടിയൂർ തിരുമംഗലം ഉണ്ണിക്കോച്ചൻ വീട്ടിൽ പ്രവീണാണ് (40) പിടിയിലായത്. 12 ലിറ്റർ മദ്യവും 5980- രൂപയും ഇയാൾ മദ്യവിൽപനക്ക് ഉയോഗിക്കുന്ന മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. വിവിധ ഷിപ്പിങ് കമ്പനികളിൽ ജോലി ചെയ്യുന്ന ഇയാൾ ഇപ്പോൾ മദ്യവിൽപന തൊഴിൽ ആക്കിയിരിക്കുകയാണെന്ന് എക്സൈസ് പറഞ്ഞു. സി.ഐ എസ്.കൃഷ്ണകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ പി.പങ്കജാക്ഷൻ, പ്രിവൻറീവ് ഓഫിസർ പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി.രാജേഷ്, ജെയ്സൺ പി.ദേവസി, വി.ജി.ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story