Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമാണത്തിലിരിക്കുന്ന...

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം: ആറു മരണം

text_fields
bookmark_border
മുംബൈ: സബർബൻ ജുഹുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിൽ താമസിച്ചിരുന്ന നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രി 10.30നാണ് തീപിടിത്തമുണ്ടായത്. പാചകം ചെയ്യുന്നതിനായി അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.17 പേർ അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് പ്രദേശ വാസികൾ 10 പേരെ പുറത്തെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് കെട്ടിട ഉടമക്കും കരാറുകാരനുമെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story