Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ സബ്ജൂനിയർ...

ദേശീയ സബ്ജൂനിയർ ടെന്നിക്കോയ്​ ചാമ്പ്യൻഷിപ്​: തമിഴ്​നാടിന്​ ഒാവറോൾ

text_fields
bookmark_border
തൃശൂർ: അഖിലേന്ത്യ സബ്ജൂനിയർ ടെന്നിക്കോയ് 33 പോയൻറ് നേടി തമിഴ്നാട് ടീം ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. വനിതവിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ തമിഴ്നാടി​െൻറ ജനാർജനി ഒന്നാം സ്ഥാനവും കീർത്തന രണ്ടാം സ്ഥാനവും പുതുച്ചേരിയുടെ കമാലി മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ തമിഴ്നാടി​െൻറ സന്തോഷ്കുമാർ ഒന്നാം സ്ഥാനവും മുത്തുസെൽവൻ രണ്ടാം സ്ഥാനവും തെലങ്കാനയുടെ സുജിയാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ഡബ്ൾസിൽ തമിഴ്നാടി​െൻറ കെ. ശിവാനി-എസ്. സവിത സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ, കേരളത്തി​െൻറ അശ്വതി പ്രസാദ്-സ്വാതി ടീം രണ്ടും തെലങ്കാനയുടെ കെ. സന്ധ്യ-ലക്ഷ്മി പ്രസന്ന കൂട്ടുകെട്ട് മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ ഡബ്ൾസിൽ കേരളത്തി​െൻറ ഡി. ഹരിത്-കെ. വിക്രം ടീം ഒന്നും തമിഴ്നാടി​െൻറ എസ്. കാർത്തിരാജ്-കാർത്തികേയൻ ടീം രണ്ടും തെലങ്കാനയുടെ യു. നരേന്ദർ-എൻ. ചിരഞ്ജീവി സഖ്യം മൂന്നും സ്ഥാനം നേടി. വിജയികൾക്ക് മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനം വിതരണം ചെയ്തു. കേരള ടെന്നിക്കോയ് അസോസിയേഷൻ പ്രസിഡൻറ് കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ടെന്നിക്കോയ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ആർ. രാമനാഥൻ, ജനറൽ സെക്രട്ടറി ലക്ഷ്മികാന്തം, സി.ഇ.ഒ ബി.എസ്. നാഗരാജ്, വൈസ് പ്രസിഡൻറ് എസ്.പി. ഗൗർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്യാമ സ്വാമിനാഥൻ, ഓർഗനൈസിങ് സെക്രട്ടറി എസ്. രവി, കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.ടി. ജെയിംസ്, ബേസ് ബാൾ അസോസിയേഷൻ ജില്ല പ്രസിഡൻറ് ബിന്നി ഇമ്മട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story