Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലു കൊലയിലും...

നാലു കൊലയിലും ആക്രമികൾ ഉപയോഗിച്ചത്​ സമാനമായ തോക്ക്​

text_fields
bookmark_border
ബംഗളൂരു: ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്നവരും കൽബുർഗി, ഗോവിന്ദ് പൻസാരെ, ദാഭോൽകർ എന്നിവരെ െകാലപ്പെടുത്തിയവരും ഉപയോഗിച്ചത് സമാനമായ തോക്ക്. തദ്ദേശീയമായി നിർമിച്ച 7.65 എം.എം തോക്കാണ് നാലുപേരെയും കൊല്ലാൻ ഉപയോഗിച്ചത്. 2015 ആഗസ്റ്റ് 30നാണ് കൽബുർഗി കൊല്ലപ്പെട്ടത്. ഗോവിന്ദ് പൻസാരയെ 2015 ഫെബ്രുവരി 16നും ദാഭോൽകറെ 2013 ആഗസ്റ്റ് 20നുമാണ് വെടിവെച്ചുകൊന്നത്. പൻസാരയെയും ദാഭോൽകറെയും കൊലപ്പെടുത്താൻ രണ്ടു തോക്കുകളാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളും കണ്ടെടുത്തു. പൻസാരയെ കൊലപ്പെടുത്തിയത് ഗോവ ആസ്ഥാനമായ തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ഥയാണെന്ന് സി.ബി.െഎ സൂചിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story