Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷിെൻറ കൊല:...

ഗൗരി ലങ്കേഷിെൻറ കൊല: മാധ്യമ പ്രവർത്തകർ കരിദിനം ആചരിച്ചു

text_fields
bookmark_border
തൃശൂര്‍: ബംഗളൂരുവിൽ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിൽ വൻ പ്രതിഷേധം. പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവര്‍ത്തർ കരിദിനം ആചരിച്ചു. വായ മൂടിക്കെട്ടി നഗരത്തില്‍ നടത്തിയ പ്രകടനം കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സമാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യത്തിന് നേരെ തോക്കെടുത്താല്‍ ശക്തമായ പ്രതിരോധം രൂപപ്പെടുമെന്നും പ്രതിഷേധം സമൂഹം ഏറ്റെടുത്തെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസ്സ് ക്ലബ് പ്രസിഡൻറ് സന്തോഷ് ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് ജോര്‍ജ്, ജോയ് മണ്ണൂർ, കെ. പ്രഭാത് എന്നിവര്‍ സംസാരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story