Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരവിയേട്ടൻ...

രവിയേട്ടൻ പിൻവാങ്ങുകയാണ്​; മെയ്യെഴുത്തിൽനിന്ന്​​

text_fields
bookmark_border
തൃശൂർ: കാനാട്ടുകരയുടെ സ്വന്തം രവിയേട്ടൻ ഇനി പുലികളുടെ മെയ്യെഴുത്തിനില്ല. പ്രഫഷനൽ ഫോേട്ടാഗ്രാഫറായ കെ.കെ. രവീന്ദ്രൻ എന്ന രവിയേട്ടൻ 68ാം വയസ്സിൽ വര അവസാനിപ്പിക്കുേമ്പാൾ പുലിക്കളിയുടെയും മെയ്യെഴുത്തി​െൻറയും ഗതിവിഗതികളാണ് അദ്ദേഹത്തോടൊപ്പം ചരിത്രത്തിലേക്ക് പിൻവാങ്ങുന്നത്. തൃശൂരി​െൻറ ഒാണാഘോഷത്തിന് സമാപനം കുറിക്കുന്ന പുലിക്കളിക്ക് കാനാട്ടുകര ദേശം ഇറങ്ങുന്നുണ്ടെങ്കിൽ പുലികളെ ജീവസ്സുറ്റതാക്കാൻ രവിയേട്ട​െൻറ മെയ്യെഴുത്ത് അനിവാര്യമായിരുന്നു. ഇത്തവണ കാനാട്ടുകര ദേശം ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ഒരു ഏജൻസിക്ക് മെയ്യെഴുത്ത് കരാർ നൽകിയ സങ്കടം കൂടിയുണ്ട്, രവിയേട്ട​െൻറ പിൻവാങ്ങലിന് പിന്നിൽ. കാനാട്ടുകര കാട്ടൂർ വീട്ടിൽ കൃഷ്ണൻകുട്ടിക്ക് പുലികളുടെ മെയ്യെഴുത്ത് ഹരമായിരുന്നു. ആ അച്ഛനോടൊപ്പം നടന്ന് രവീന്ദ്രനും പുലികളുടെ മെയ്യെഴുത്തിൽ കമ്പം കയറി. അങ്ങനെ 15ാം വയസ്സിൽ തുടങ്ങിയതാണ് ഇൗ സപര്യ. അന്ന് പ്രതിഫലത്തി​െൻറ പ്രശ്നമില്ല. കാനാട്ടുകര കളിക്കുന്നുണ്ടെങ്കിൽ മറ്റാർക്കു വേണ്ടിയും വരക്കില്ല. എന്നാലും പൂങ്കുന്നം, ചക്കാമുക്ക്, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, വാരിയം ലെയിൻ എന്നിവക്കു വേണ്ടി വരക്കുകയും ചെയ്തിട്ടുണ്ട്. ചിലർ പ്രതിഫലം അറിഞ്ഞ് നൽകും. മറ്റു ചിലർ പിന്നെത്തരാമെന്ന് പറയും. ചിലപ്പോൾ പരിഭവം തോന്നും, ഇനി ഇവർക്കു വേണ്ടി വരക്കില്ലെന്ന് ഉറപ്പിക്കും. ഒാണമാവുേമ്പാൾ, വിളി വരുേമ്പാൾ അറിയാതെ വരക്കാൻ പുലിമെയ്യുകൾ തേടിപ്പോവും. വെൽഡിങ് ജോലി ചെയ്യുന്ന അനുജൻ പ്രേംകുമാറിനുമുണ്ട്, ഇതേ കമ്പം. എസ്.എസ്.എൽ.സി കഴിഞ്ഞ് ൈഫൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രംവര പഠിക്കാൻ ചേർന്നിരുന്നു. കൂട്ടത്തിൽ ഫോേട്ടാഗ്രാഫിയും പഠിച്ചു. ചിത്രകലാ അധ്യാപകനാവാനാണ് ആഗ്രഹിച്ചത്. എത്തിപ്പെട്ടത് ഫോേട്ടാഗ്രാഫിയിൽ. കേരളത്തിലെതന്നെ അക്കാലത്തെ പ്രശസ്തമായ കൃഷ്ണൻ നായർ സ്റ്റുഡിയോയിൽ ഏഴു വർഷം പ്രവർത്തിച്ചു. അവിടെനിന്ന് തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ച എക്സ്പ്രസ് പത്രത്തിലേക്ക്. രണ്ടു പതിറ്റാണ്ട് എക്സ്പ്രസിൽ പ്രവർത്തിച്ച ശേഷം കുറച്ചു കാലം പുണ്യഭൂമിയിലും പിന്നെ ദീപികയിലും. 'അന്ന് മെയ്യെഴുത്തിന് പെരുവയറന്മാർക്ക് ഡിമാൻറുള്ള കാലമായിരുന്നില്ല' -രവീന്ദ്രൻ പറയുന്നു. 'വരയും പുള്ളിയുമുള്ള പുലികൾ മാത്രം. പിന്നെ കരിമ്പുലിയും. അതത് കരകളിൽനിന്നുള്ളവർ മെയ്യെഴുതും. അല്ലാതെ വയറുള്ളവരെ പുറത്തുനിന്ന് കൊണ്ടുവരില്ല. ക്രമേണ വണ്ണമുള്ള ശരീരമുള്ളവർക്ക് ചില രൂപങ്ങൾകൂടി വരച്ചു തുടങ്ങി. അതി​െൻറ തുടക്കക്കാരുടെ കൂട്ടത്തിൽ ഒരാളായപ്പോൾ പല ദേശങ്ങളിൽനിന്നും ആവശ്യക്കാെരത്തി. ഇന്ന് പുലിക്കളിയും മെയ്യെഴുത്തും ഒരു നാടി​െൻറയും കാലത്തി​െൻറയും ആവേശത്തിലുപരി ബിസിനസ് സാധ്യതകളിൽ എത്തിയിരിക്കുന്നു'. മെയ്യെഴുതാൻ കരാർ ഏറ്റെടുക്കുന്നവർ വന്നപ്പോൾ പഴയ വരക്കാർ പിന്തള്ളപ്പെട്ടു. എന്നാൽ, ഇപ്പോഴും പഴയ വരക്കാരെ തേടുന്നവരുണ്ട്. ഇത്തവണയും കാനാട്ടുകരയിൽനിന്ന് ചിലർ അത്തരത്തിൽ അന്വേഷിച്ചിരുന്നു. ഇനിയേതായാലും മെയ്യെഴുത്തിനില്ല. പുലിക്കളിയുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി ചേറൂരിലും വ്യാഴാഴ്ച എഴുതുന്നുണ്ട്. അതിൽ അവസാനിപ്പിക്കുകയാണ് രവിയേട്ടൻ.
Show Full Article
TAGS:LOCAL NEWS 
Next Story