Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎംപ്ലോയ്​മെൻറ്​ കാർഡ് ...

എംപ്ലോയ്​മെൻറ്​ കാർഡ് പുതുക്കാൻ അവസരം

text_fields
bookmark_border
തൃശൂർ: വിവിധ കാരണങ്ങളാൽ എംപ്ലോയ്മ​െൻറ് കാർഡ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തതിനാൽ നഷ്്ടപ്പെട്ട സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ ഒക്ടോബർ 31 വരെ അവസരം. 1997 ജനുവരി ഒന്നു മുതൽ 2017 ജൂലൈ 31 വരെ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തത്, എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയിൽ നിന്ന് പിരിയുമ്പോഴുള്ള വിടുതൽ സർട്ടിഫിക്കറ്റ് പ്രസ്തുത കാലയളവിൽ ചേർക്കാൻ കഴിയാത്തത് എന്നിവ മൂലം സീനിയോറിറ്റി നഷ്്ടമായവർക്കാണ് ഇപ്പോൾ അവസരം. അർഹതയുള്ളവർക്ക് ഓൺലൈനായും ഓഫ് ലൈനായും മുൻകാല പ്രാബല്യത്തോടെ പുതുക്കാം. www.employment.kerala.gov.in വെബ്സൈറ്റിൽ ഹോം പേജിലുള്ള സ്പെഷൽ റിന്യുവൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജില്ല എക്സ്ചേഞ്ച്, ജനനത്തീയതി, മൊബൈൽ നമ്പർ, രജിസ്ട്രേഷൻ നമ്പർ എന്നിങ്ങനെ എൻറർ ചെയ്ത ശേഷം ഡീറ്റെയിൽസ് എന്ന ഓപ്ഷനിൽ പുതുക്കൽ നടക്കി ഐ.ഡി കാർഡ് പ്രിൻറ് എടുത്ത് സൂക്ഷിക്കണം. ഓൺലൈനിൽ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ അതത് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെത്തി അപേക്ഷ നൽകാം. കാർഡ് പുതുക്കുന്നവർക്ക് തൊഴിൽരഹിത വേതനത്തിന് അർഹതയുണ്ടാവില്ല.
Show Full Article
TAGS:LOCAL NEWS 
Next Story