Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിക്കൂട്ടങ്ങൾ ഇന്ന്​ ...

പുലിക്കൂട്ടങ്ങൾ ഇന്ന്​ നഗരം കീഴടക്കും

text_fields
bookmark_border
തൃശൂർ: നാലോണ ദിനമായ വ്യാഴാഴ്ച തൃശൂർ നഗരം പുലിഗർജന മുഖരിതമാകും. പുലിക്കൊട്ടി​െൻറ ആവേശത്താളത്തിൽ കൃത്രിമ കാടുകളിൽനിന്ന് ഇറങ്ങിവന്ന പുലികൾ നഗരം കീഴ്െപ്പടുത്തും. ചുവടുകൾ അമർത്തിച്ചവിട്ടി അവർ മുന്നേറുേമ്പാൾ പ്രദക്ഷിണ വഴിയിൽ തടിച്ചുകൂടുന്ന ജനലക്ഷങ്ങളിൽനിന്ന് ആവേശത്തി​െൻറ ആർപ്പുവിളി ഉയരും. പുലിക്കളിയോടെയാണ് ജില്ലയിലെ ഒാണാഘോഷത്തിന് തിരശ്ശീല താഴുക. ഇക്കുറി ആറ് ടീമുകളുണ്ട്. കഴിഞ്ഞ വർഷം 11 ടീമുണ്ടായിരുന്നു. വിയ്യൂർ, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോൾ, നായ്ക്കനാൽ പുലിക്കളി സമാജം, നായ്ക്കനാൽ വടക്കേ അങ്ങാടി എന്നിവയാണ് ടീമുകൾ. ഒരു ടീമിൽ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങൾ എത്തിത്തുടങ്ങുക. നടുവിലാലിൽ തേങ്ങ ഉടച്ച് മത്സരക്കളിക്ക് തുടക്കം കുറിക്കും. പെൺപുലികളും കുട്ടിപ്പുലികളും ആവേശമുയർത്താനുണ്ടാകും. കുറച്ച് വർഷങ്ങളായി അന്യസംസ്ഥാന പുലികളും കൂട്ടത്തിൽ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. വിയ്യൂർ ദേശമാണ് ആദ്യം നടുവിലാൽ പരിസരത്ത് എത്തുക. തുടർന്ന് മറ്റു ടീമുകൾ ഒന്നിന് പിറകെ മറ്റൊന്നായി എത്തും. പുലിക്കളിയുടെ ദൃശ്യഭംഗിക്ക് കൊഴുപ്പേകാൻ വൈവിധ്യമാർന്ന നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. പുലിക്കളി മികച്ച രീതിയിൽ പര്യവസാനിക്കാൻ നഗരസഭ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story