Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂൽപ്പുറം ട്രഞ്ചിങ്...

ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിന്​ മാലിന്യത്തിൽനിന്ന്​ മോചനം; ജൈവമാലിന്യം ചെറു കഷണങ്ങളാക്കുന്നതിനുള്ള യന്ത്രം സ്ഥാപിച്ചു

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയുടെ ചൂൽപ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുന്നു. ജൈവമാലിന്യം ചെറു കഷണങ്ങളാക്കി നുറുക്കുന്നതിനുള്ള യന്ത്രം (Shreding machine) ട്രഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ചു. മണിക്കൂറിൽ ഒരു ടൺ വീതം മാലിന്യം നുറുക്കാൻ ശേഷിയുള്ളതാണ് യന്ത്രം. ഇതി​െൻറ ട്രയൽ റൺ വിജയകരമായി നടന്നു. മൂന്ന് ദിവസത്തിനകം യന്ത്രം പ്രവർത്തനം തുടങ്ങും. യന്ത്രം സ്ഥാപിച്ച ഭാഗത്തേക്ക് മാലിന്യം എത്തിക്കാനുള്ള വഴി വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. ജൈവമാലിന്യം ഷ്രെഡിങ് യൂനിറ്റിൽ എത്തിച്ച് പൊടിച്ച് ഇവ പിന്നീട് ഏറോബിക് കമ്പോസ്റ്റ് യൂനിറ്റുകളിലേക്ക് മാറ്റും. ഇതോടെ ദശാബ്ദങ്ങളായി തുടരുന്ന, മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളുന്ന സമ്പ്രദായം അവസാനിക്കും. നഗരത്തിൽ നാല് ഭാഗത്ത് നേരത്തെ കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യത്തിലെ വേർതിരിച്ച പ്ലാസ്റ്റിക് സംസ്കരണത്തിനായി അയക്കും. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ആരംഭിച്ച പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റ് പ്രവർത്തനരഹിതമാണ്. പാലക്കാട് മുണ്ടൂർ ആസ്ഥാനമായ ഐ.ആർ.ടി.സിയുടെ (ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സ​െൻറർ) നേതൃത്വത്തിലാണ് സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. നേരത്തെ സ്ഥാപിച്ച കമ്പോസ്റ്റ് യൂനിറ്റുകളും ഐ.ആർ.ടി.സിയുടെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച് മാലിന്യ സംസ്കരണം വേഗത്തിലാക്കും. ചൂൽപ്പുറത്തേക്ക് മാലിന്യം കൊണ്ടുവരുന്നതിനെതിരെ ആറ് ദിവസമായി പ്രദേശവാസികൾ സമരത്തിലാണ്. തുടർന്നാണ് സംസ്കരണ യൂനിറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കിയത്. മാലിന്യം നീക്കം ചെയ്യാത്തതിനാൽ വ്യാപാരികളും പ്രയാസത്തിലാണ്. നഗരത്തി​െൻറ പല ഭാഗങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നുണ്ട്. സംസ്കരണ യൂനിറ്റ് പ്രവർത്തനം തുടങ്ങുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. മാലിന്യത്തി​െൻറ അളവ് കുറക്കാനായി നിരവധി പദ്ധതികൾ നഗരസഭ നടപ്പാക്കി വരുന്നുണ്ട്. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വാഴയില മാറ്റി പ്ലേറ്റിലാക്കാൻ ദേവസ്വം തീരുമാനിച്ചത് നഗരസഭക്ക് ആശ്വാസമായെങ്കിലും ഹൈകോടതി വിധി വഴി വീണ്ടും ഇല ഉപയോഗിക്കാൻ തുടങ്ങി. പ്രസാദ ഊട്ടി​െൻറയും നൂറുകണക്കിന് വിവാഹങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന സദ്യയുടെയും വാഴയില അവശിഷ്ടം നഗരസഭക്ക് വലിയ തലവേദനയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story