Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണത്തിന് ഒരു മുറം...

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ജില്ലയിൽ വൻ വിജയം

text_fields
bookmark_border
തൃശൂര്‍: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയിൽ വൻ വിജയം. മാത്രമല്ല, അവാർഡിനായി ആയിരത്തിലധികം അപേക്ഷകളാണ് ജില്ല കൃഷി ഒാഫിസിൽ ലഭിച്ചത്. അഞ്ച് ദിവസത്തെ അവധി ദിനങ്ങൾകൂടി കഴിയുേമ്പാൾ അപേക്ഷകൾ ഇരട്ടിയാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വാർഡ് അംഗം, കൃഷി അസിസ്റ്റൻറ്, കൃഷി ഒാഫിസർ, കൃഷി അസി.ഡയറക്ടർ എന്നിവർ അടങ്ങിയ കമ്മിറ്റി പരിശോധിച്ച് ശിപാർശ ചെയ്തവ മാത്രമെ അപേക്ഷിക്കാനാവൂ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15,000,10,000,5,000 രൂപയാണ് സമ്മാനം. സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. മേയിലാണ് പദ്ധതി ആവിഷ്കരിച്ചത്. ആവശ്യത്തിന് പച്ചക്കറി ഓരോ വീട്ടിലും ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജൂൺ അവസാനത്തിൽ തുടങ്ങിയ വിത്ത്, തൈ വിതരണം ജൂലൈ 19നകം പൂർത്തിയാക്കി. അഞ്ച് ലക്ഷം തൈകളും മൂന്നര ലക്ഷം പച്ചക്കറി വിത്തുകളുമാണ് കര്‍ഷകര്‍ക്കും സ്കൂള്‍ വിദ്യാർഥികള്‍ക്കുമിടയില്‍ വിതരണം ചെയ്തത്. 60,000 തൈകള്‍ സന്നദ്ധ സംഘടനകള്‍ക്കിടയിലും വിതരണം ചെയ്തു. 2000 രൂപയുള്ള ഗ്രോബാഗുകള്‍ 500 രൂപക്കാണ് നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story