Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണ ഗുരു...

ശ്രീനാരായണ ഗുരു വിപ്ലവകരമായ​ മുന്നേറ്റം സാധ്യമാക്കിയ അവതാരം ^ഡോ. എം.എം. ബഷീർ

text_fields
bookmark_border
ശ്രീനാരായണ ഗുരു വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കിയ അവതാരം -ഡോ. എം.എം. ബഷീർ കൊടുങ്ങല്ലൂർ: ഒരു തുള്ളി രക്തം ചീന്താതെ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കിയ അവതാരമാണ് ശ്രീനാരായണ ഗുരുവെന്ന് ഡോ. എം.എം. ബഷീർ പറഞ്ഞു. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂനിയൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവി​െൻറ വിപ്ലവങ്ങൾ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം', 'മദ്യം ഉണ്ടാക്കരുത്, വിൽക്കരുത്, കുടിക്കരുത്്' എന്നീ കാര്യങ്ങളിലൂടെ മാത്രമാണ് പൊതുവെ പറഞ്ഞ് കേൾക്കാറുള്ളത്. എന്നാൽ, െഎക്യരാഷ്ട്രസഭ ചിന്തിക്കുന്നതിന് അര നൂറ്റാണ്ട് മുമ്പ് പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് ഗുരു പ്രാധാന്യം നൽകി. പരിസ്ഥിതി സംക്ഷണത്തി​െൻറ പ്രാധാന്യം അന്നേ മനസ്സിലാക്കിയ ഗുരു ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണ് അത് നടപ്പാക്കിയത്. വെള്ളാപ്പള്ളിയുടെ കടന്നുവരവിന് മുമ്പ് ജയന്തി സമ്മേളനങ്ങൾ മതസൗഹാർദ സമ്മേളനങ്ങളായിരുന്നു. ശ്രീനാരായണ ഗുരു ദൈവമാണോ അവതാരമാേണായെന്ന് തീരുമാനിക്കേണ്ടത് ആ ദർശനത്തിൽ വിശ്വസിക്കുന്ന സമൂഹമാണെന്ന് ഉമേഷ് ചള്ളിയിലി​െൻറ ഗുരുവി​െൻറ പേരിലുള്ള സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് ഉമേഷ് ചള്ളിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രവീന്ദ്രൻ ജയന്തിദിന സന്ദേശം നൽകി. യോഗം അസി. സെക്രട്ടറി ബേബി റാം സമ്മാനം വിതരണം ചെയ്തു. വി.ജി. വിദ്യാസാഗർ ഭദ്രദീപം തെളിച്ചു. ധർമതീർഥൻ പ്രാർഥന നിർവഹിച്ചു. ദൈവദശകം നൂറ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് നേതൃത്വം നൽകുന്ന ഗിരീഷ് ഉണ്ണികൃഷ്ണൻ, ഗരുധർമ പ്രചാരകൻ കെ.എൻ. ഉണ്ണികൃഷ്ണൻ, ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ്, ധർമ തീർഥൻ, വിവിധ അംഗീകാരങ്ങൾ നേടിയ ഡോ. കെ.ആർ. ബിന്ദു, പി.വി. മിനു, ടി.ആർ. രാജലക്ഷ്മി, അശ്വതി, ആത്മജ റാം എന്നിവരെ അനുേമാദിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ആർ. വിനോദ്കുമാർ സ്വാഗതവും സി.ബി. ജയലക്ഷ്മി നന്ദിയും പറഞ്ഞു. കാവിൽ തെക്കേ മൈതാനിയിൽ സമാപിച്ച ഘോഷയാത്രയിൽ നിരവധിപേർ അണിനിരന്നു. വിവിധ നിശ്ചല ദൃശ്യങ്ങൾ ഘോയാത്രക്ക് മിഴിവേകി.
Show Full Article
TAGS:LOCAL NEWS 
Next Story