Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇവൾ ആള് പുല്യാട്ടാ......

ഇവൾ ആള് പുല്യാട്ടാ... ഒരു ഡസനിലേറെ ​െപൺപുലികൾ

text_fields
bookmark_border
തൃശൂര്‍: മികച്ച ദേശീയ അധ്യാപികക്കുള്ള അവാർഡ് തിളക്കവുമായാണ് രമണി പെൺപുലിയാവുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിരമിച്ചെങ്കിലും സ്വരാജ് റൗണ്ടിൽ കളം നിറഞ്ഞാടാൻ വ്യാഴാഴ്ച പുലിക്കൂട്ടത്തിൽ അമ്പത്തിയാറി​െൻറ പ്രസരിപ്പിൽ ടീച്ചറുണ്ടാവും. വിങ്സ് പാലക്കാട് ജില്ല പ്രസിഡൻറ് സ്ഥാനമാണ് നേരത്തെ പാലക്കാട് ബ്രഹ്മണൂര്‍ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന രമണിയെ പുലിക്കളിയിലേക്കെത്തിച്ചത്. പുലിക്കളിയില്‍ ആദ്യമായി പെണ്‍വേഷം കെട്ടിയ വിനയയും കൂട്ടരുമായിരുന്നു പ്രചോദനം. സ്ത്രീകള്‍ക്ക് എവിടെയും തേൻറതായൊരു ഇടം വേണം. അതിന് സ്ത്രീക്ക് തേൻറടം വേണം. ഈ സന്ദേശം സ്ത്രീകളിെലത്തിക്കാനാണ് പുലിവേഷം കെട്ടുന്നതെന്നാണ് രമണിയുടെ നിലപാട്. അധ്യാപികയായതിനാല്‍ ത​െൻറ പാത പിന്തുടര്‍ന്ന് ധാരാളം വിദ്യാര്‍ഥിനികള്‍ എത്തുമെന്നാണ് പ്രതീക്ഷ. പാലക്കാട് കുഴല്‍മന്ദം സ്വദേശിനിയായ ഇവർ കോട്ടപ്പുറം ദേശത്തിനുവേണ്ടിയാണ് വേഷമിടുന്നത്. മലപ്പുറം ജില്ലയില്‍ അധ്യാപികയായ പ്രസന്ന പാര്‍വതി, കോഴിക്കോട് ജില്ലയില്‍നിന്ന് അധ്യാപികയായ അജിത, ലാബ് ഇന്‍സ്ട്രക്ടറായ സൂര്യപ്രിയ എന്നിവരുമാണ് പുലിവേഷം കെട്ടുന്ന സംഘത്തിലെ മുതിര്‍ന്ന വനിത പുലികൾ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഹര്‍ഷയാണ് സംഘത്തിലെ പ്രായം കുറഞ്ഞ പുലി. കോട്ടപ്പുറം ദേശം, വിയ്യൂര്‍ ദേശം എന്നീ പുലിക്കളിസംഘത്തിലാണ് ഇവർ നിറഞ്ഞാടുന്നത്. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് രണ്ടുമടങ്ങ് വര്‍ധനയിലാണ് പെണ്‍പുലികള്‍ ആടിത്തിമിര്‍ക്കാന്‍ ഒരുങ്ങുന്നത്. കളിക്കിറങ്ങുന്ന 13 പെണ്‍പുലികളില്‍ 12പേരും കോട്ടപ്പുറത്തിനായാണ് ചുവടുവെക്കുക. വിയ്യൂര്‍ ദേശത്തിനുവേണ്ടി വീട്ടമ്മയാണ് പുലിവേഷമണിഞ്ഞ് ചുവടുവെക്കുന്നത്. കാസര്‍കോട്മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ വിങ്സ് അംഗങ്ങള്‍ ദിവസങ്ങളെടുത്താണ് പരിശീലനം നടത്തിയത്. തൃശൂരില്‍നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തക ഗീത, കണ്ണൂരില്‍നിന്നുള്ള ടെയ്് ലര്‍ രമ, പാലക്കാട്ടെ ആര്‍ഡി ഏജൻറ് കമല എന്നിവരും ആദ്യമായാണ് പുലിവേഷം കെട്ടിയാടാന്‍ എത്തിയിട്ടുള്ളത്. തൃശൂരിലെ പ്രശസ്ത നാടകപ്രവര്‍ത്തകയായ സുജാത ജനനേത്രി, പത്തനംതിട്ടയിലെ ബിസിനസുകാരി നിധി, തിരുവനന്തപുരത്തുനിന്ന് ഷെര്‍ളി എന്നിവരും നാലോണനാളിലെ പുലിക്കളിക്കിറങ്ങും. വിങ്സി​െൻറ ആവശ്യപ്രകാരമാണ് കോട്ടപ്പുറം ദേശം പെണ്‍പുലികളെ കളിക്കിറക്കുന്നത്. പെണ്‍പുലികള്‍ക്കുള്ള പരിശീലനം പൂര്‍ണമായി നല്‍കുന്നത് കോട്ടപ്പുറത്തി​െൻറ മുതിര്‍ന്ന പുലിയാശാന്‍ അപ്പുവാണ്. വ്യാഴാഴ്ച പകല്‍ കോട്ടപ്പുറം ക്ഷേത്രത്തില്‍ തേങ്ങയുടച്ചശേഷം പുലിസംഘം എം.ജിറോഡിലൂടെ റൗണ്ടിലേക്ക് കയറും. ഒരു കുടുംബം പൂര്‍ണമായി കളിക്കാന്‍ ഇറങ്ങുന്നു എന്നതാണ് വിയ്യൂര്‍ദേശത്തി​െൻറ പുലിസംഘത്തി​െൻറ ഇത്തവണത്തെ പ്രത്യേകത. ഈ സംഘത്തിലാണ് ഒരു വീട്ടമ്മ പുലിക്കളിക്ക് ചുവടുവെക്കുക. എന്നാല്‍, പേര് വെളിപ്പെടുത്താന്‍ വിയ്യൂര്‍ ദേശ ഭാരവാഹികള്‍ തയാറല്ല.
Show Full Article
TAGS:LOCAL NEWS 
Next Story