Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ലൂർ മഹല്ല്...

കല്ലൂർ മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്: 'സമസ്ത' ഇ.കെ വിഭാഗത്തിന് വിജയം

text_fields
bookmark_border
വടക്കേക്കാട്: പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ചേർന്ന കല്ലൂർ മഹല്ല് പൊതുയോഗം ജുമാ മസ്ജിദ് അസിസ്റ്റൻറ് ഇമാം അബ്ദുസ്സമദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ അമ്മനൂര് മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.ബി. ശരീഫ് മാളിയേക്കൽ, വി.കെ. നാസർ, ഒ.എ. ബശീർ, ഇ.എം. നാസർ എന്നിവർ സംസാരിച്ചു. പത്തൊമ്പതംഗ മഹല്ല് ഭരണസമിതിയിലേക്ക് 43 നെതിരെ 218 വോട്ടിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗിക വിഭാഗം വിജയിച്ചു. മഹല്ല് ഭരണഘടന പ്രകാരം പൊതുയോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ കാലാവധി മൂന്നു വർഷമാണ്. ഒന്നര വർഷം മുമ്പ് ഇ.കെ, എ.പി വിഭാഗങ്ങൾ സമവായത്തിലൂടെ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ മാസം ചേർന്ന പൊതുയോഗത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായിരുന്നു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ മഹല്ലിലെ ഇതര സംഘടനകളിൽപെട്ടവരും ഇ.കെ വിഭാഗത്തെ അനുകൂലിച്ചു. ഭാരവാഹികൾ: ഉസ്മാൻ. എ.ടി. മേപ്പാട്ട് (പ്രസി.), വി. അബ്ദുറസാഖ് (വൈസ് പ്രസി.), സി.എ. ജാഫർ സാദിഖ് (സെക്ര.), കെ.എ. ശരീഫ് (ജോ. സെക്ര.), ഫസലുൽ അലി വാക്കയിൽ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story