Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനിൽ കഞ്ചാവ്​...

ട്രെയിനിൽ കഞ്ചാവ്​ കടത്ത്​; രണ്ടു കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
തൃശൂർ: െട്രയിനിൽ കടത്തിയതിന് രണ്ടു കേസുകളിലായി രണ്ടുപേർ പിടിയിൽ. മലപ്പുറം കാടാമ്പുഴ മേൽമുറി മണ്ണേത്ത് വീട്ടിൽ നവാസ് (28), വാക്കെയിൽ വീട്ടിൽ മുഷ്താഖ് (24) എന്നിവരെയാണ് രണ്ടു കിലോ വീതം കഞ്ചാവുമായി തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. തമിഴ്നാട് ധർമപുരിയിൽനിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണം നടത്തുന്നവരാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സേലത്തുനിന്നും കഞ്ചാവ് വാങ്ങി ഇൻറർസിറ്റി എക്സ്പ്രസ് െട്രയിനിൽ തൃശൂരിൽ െകാണ്ടുവന്ന് ബസിൽ കാടാമ്പുഴയിലേക്ക് പോകാനായിരുന്നു പദ്ധതി. കഞ്ചാവ് കിലോ 25,000 രൂപയോളമാണ് ഇവർ ഈടാക്കിയിരുന്നത്. കൂടുതൽ ലാഭത്തിനായി കഞ്ചാവ് പൊതികളിലാക്കി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വലിയ വിലയ്ക്ക് വിൽക്കാറുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൃശൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാതെ കണ്ട, രണ്ടു ലക്ഷം രൂപ വിലയുള്ള പുകയില ഉൽപന്നങ്ങളും ആർ.പി.എഫി​െൻറ സഹായത്തോടെ സ്ക്വാഡ് പിടികൂടി. അസി. എക്സൈസ് കമീഷണർ കെ. സജിയുടെയും സ്പെഷൽ സ്ക്വാഡ് സി.ഐ ജി. ഹരികൃഷ്ണൻപിള്ളയുടെയും നേതൃത്വത്തിൽ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ സവിൻ, എക്ൈസസ് ഇൻറലിജൻറ്സ് ഇൻസ്പെക്ടർ അജിരാജ്, പ്രിവൻറീവ് ഓഫിസർമാരായ അനന്തൻ, അനൂപ്കുമാർ, ഷിബു, വഹാബ്, സ്ക്വാഡ് പ്രിവൻറീവ് ഓഫിസർമാരായ ജിേൻറാ ജോൺ, തോമസ് ദേവസി, സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിശാൽ, സുരേഷ്കുമാർ, വിനോദ്, ജിനേഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. --
Show Full Article
TAGS:LOCAL NEWS 
Next Story