Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്ന് സെൻറിലുമാകാം...

മൂന്ന് സെൻറിലുമാകാം കൃഷിപരീക്ഷണം

text_fields
bookmark_border
മാള: രണ്ട് സ​െൻറ് ഭൂമിയിൽ ശുദ്ധജല മത്സ്യകൃഷിയും ജൈവ പച്ചക്കറി കൃഷിയും സമന്വയിപ്പിക്കുന്ന അക്വാപോണിക്സ് പരീക്ഷിച്ച് നേട്ടം കൊയ്യുകയാണ് കാട്ടിക്കരകുന്ന് ആൻറണി. പൊതുപ്പുംകര ആൻറണി ഒരുസ​െൻറ് ഭൂമിയിൽ മത്സ്യകൃഷിയും രണ്ട് സ​െൻറ് ഭൂമിയിൽ പച്ചക്കറി കൃഷിയും നടത്തിയാണ് വിജയം കൈവരിച്ചത്. എട്ട് മീറ്റർ നീളവും നാല് മീറ്റർ വീതിയും രണ്ട് മീറ്റർ ആഴവുമുള്ള പോൺലൈനർ മീൻ ടാങ്കിൽ 4000 ഗിഫ്റ്റ് തിലാപ്പി മത്സ്യങ്ങളെയാണ് വളർത്തുന്നത്. ടാങ്കിനോട് ചേർന്ന സ്ഥലത്താണ് കൃഷി നടത്തുന്നത്. ടാങ്കിലെ വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഒരടി ആഴവും രണ്ടടി വീതിയുമുള്ള തടങ്ങളിൽ പോൺലൈനർ ഷീറ്റുകൾ വിരിച്ച ശേഷം അതിൽ പത്തിഞ്ച് കനത്തിൽ മണൽ വിരിച്ചിട്ടാണ് തൈകൾ നടുന്നതിനുള്ള ഗ്രോബഡുകൾ നിർമിച്ചിരിക്കുന്നത്. ഇവിടെ കൃഷി ചെയ്യുന്ന രാമച്ചം, കുക്കുമ്പർ,വാഴ, വെണ്ട ,പുതിന എന്നിവ ഉയർന്ന വില നൽകാൻ ആവശ്യക്കാർ തയാറാണ്. രണ്ട് സ​െൻറ് ഭൂമിയിൽ വരെ നടത്താൻ കഴിയുന്ന അക്വാപോണിക്സ് വ്യാപകമാക്കുകയാണെങ്കിൽ വിഷലിപ്തമായ പച്ചക്കറി, മത്സ്യം എന്നിവയുടെ ഉപയോഗം ഒഴിവാക്കാൻ കഴിയുമെന്നാണ് ആൻറണിയുടെ അഭിപ്രായം. മത്സ്യവും പച്ചക്കറി വിപണനത്തിലൂടെ നല്ല ലാഭം നേടാൻ കഴിയുന്ന നൂതന കൃഷിരീതിയായ അക്വാപോണിക്സിൽ കൂടുതൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ആൻറണിക്ക് മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും ലഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story