Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണ ഗുരുജയന്തി...

ശ്രീനാരായണ ഗുരുജയന്തി ആഘോഷം

text_fields
bookmark_border
മാള: 1736 ാം നമ്പര്‍ എരവത്തൂര്‍ എസ്.എൻ.ഡി.പി ശാഖ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തിയാഘോഷം യോഗം അസി. സെക്രട്ടറി ബേബിറാം ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണന്‍, മാള യൂനിയന്‍ പ്രസിഡൻറ് പി.കെ. സാബു, യോഗം ബോര്‍ഡംഗം രജീഷ് മാരിക്കല്‍ എന്നിവർ സംസാരിച്ചു. മാളയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു മാള: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മാള മേഖലയിൽ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം അഷ്്ടമിച്ചിറ സ്കൂൾ മൈതാനിയിൽ കഞ്ചാവ് വിൽപനക്കെത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കാൻ വന്നവരാണെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ കഞ്ചാവ് വിൽപന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവർ. സിനിമ തിയറ്ററുകൾ, ബസ് സ്റ്റാൻഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് കുട്ടികളെ ഇവർ കേന്ദ്രീകരിക്കുന്നത്. അന്നമനട, മാള പ്രദേശങ്ങളിൽ ലഹരിക്കായി കോഡീൻ അടങ്ങിയ കഫ് സിറപ്പി​െൻറ ഉപയോഗം വർധിച്ചതായും പറയുന്നുണ്ട്. മാള പൊലീസ് സ്റ്റേഷന് തൊട്ടടുത്ത സ്ഥലത്ത് പോലും ലഹരിമാഫിയ വിൽപന നടത്തുന്നതായി ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story