Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണ ഗുരുജയന്തി...

ശ്രീനാരായണ ഗുരുജയന്തി ആഘോഷം

text_fields
bookmark_border
തൃശൂർ: ഗുരുദേവ സ്മരണയിൽ നാടെങ്ങും ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗത്തി​െൻറ ആഭിമുഖ്യത്തിൽ ജയന്തി സമ്മേളനം അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡൻറ് എം.കെ.സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ കൗൺസിലർ വിൻഷി അരുൺകുമാർ അനുമോദിച്ചു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിതവിജയൻ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. യോഗം സെക്രട്ടറി പി.കെ. ബാബു സ്വാഗതവും വൈസ് പ്രസിഡൻ്റ് സി.എസ്. മംഗൾദാസ് നന്ദിയും പറഞ്ഞു. പുലർച്ചെ ശ്രീമാഹേശ്വരക്ഷേത്രത്തിൽ വിശേഷപൂജ നടന്നു. ധർമപതാക ഉയർത്തി. ദീപക്കാഴ്ച, ചതയദിനപൂജ, പ്രസാദവിതരണം എന്നിവയുമുണ്ടായിരുന്നു. വൈകീട്ട് യോഗത്തി​െൻറ സഹകരണത്തോടെ കണിമംഗലം ന്യൂസത്യ ആർട്സ് ക്ലബ്, ശ്രീനാരായണ ഗുരുവി​െൻറ കോലം വഹിച്ച ഗജവീരൻമാരുടെ ഘോഷയാത്ര നടത്തി. എസ്.എൻ.ഡി.പി.യോഗം കണിമംഗലം സൗത് ശാഖയുടെ ഗുരുദേവജയന്തി ഘോഷയാത്ര യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു, കേന്ദ്രവനിതാസംഘം സെക്രട്ടറി സംഗീതവിശ്വനാഥൻ, എൻ.വി.രഞ്ജിത്ത്, ശാഖ പ്രസിഡൻറ് പി.വി.ഷാജി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, എ.കെ. രാമകൃഷ്ണൻ, സി.കെ. രാമചന്ദ്രൻ, സതീഷ് കുമാർ തയ്യിൽ, കെ.സി. സുധീർകുമാർ, സുരേഷ് ഇല്ലിക്കൽ, സുജനൻ വിയത്ത്, വേലായുധൻ കാക്കനാട്, സന്തോഷ് മുനപ്പിൽ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ചേറ്റുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു. ഗുരുമണ്ഡപത്തിൽ ചേറ്റുപുഴ അഭേദാനന്ദ ആശ്രമത്തിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന ഗുരുദേവവിഗ്രഹം ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ പ്രതിഷ്ഠ നടത്തി. യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് വി.കെ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. പൊങ്ങണംകാട് ആശ്രമം മഠാധിപതി സ്വാമി സുകൃതാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ശാഖ അംഗങ്ങളുടെ മക്കൾക്ക് പുളിപ്പറമ്പിൽ അപ്പുണ്ണി, കിഷോർ എന്നിവരുടെ സ്മരണക്കുള്ള അവാർഡ് യൂനിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ വിതരണം ചെയ്തു. യൂത്ത് മൂവ്മെൻ്റ് പ്രസിഡൻറ് എൻ.വി. രഞ്ജിത്ത് പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡൻറ് കെ.എം. ചന്ദ്രൻ സ്വാഗതവും മുൻ സെക്രട്ടറി ഭാസ്കരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഒാണസദ്യനടത്തി. ചതയദിന കവി സമ്മേളനം തൃശൂർ: ശ്രീനാരായണ സാഹിത്യപരിഷത്തി​െൻറ ആഭിമുഖ്യത്തിൽ തോളൂർ രാമൻ ഹാളിൽ നടത്തിയ ചതയദിനകവിസമ്മേളനം പ്രസിഡൻറ് ഡോ.തോളൂർ ശശിധരൻ ഉദ്ഘാ‌ടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് പ്രഫ.പി. സരളാഭായി അധ്യക്ഷത വഹിച്ചു. കെ.എം. സിദ്ധാർഥൻ ചതയദിന സന്ദേശം നൽകി. എടത്ര ജയൻ, കെ.പി. ജോർജ്, ചെങ്ങാലൂർ പെരുമാരാത്ത്, പോൾ എ. തട്ടിൽ, ജോസഫ് വട്ടോലി, ജോസഫ് മൽപാൻ, വാലത്ത് മധുക്കര, എം.ആർ. വേണുഗോപാൽ, ശോഭന കാരയിൽ, എം.ബി. ബിനോയ്, എ.ടി. ശശീന്ദ്രൻ, ജയപ്രകാശ് ഒളരി, ആർ.കെ. തയ്യിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story