Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുക്കഴിക്കാൻ...

കുരുക്കഴിക്കാൻ പൊലീസെത്തി, ശക്തൻ മാർക്കറ്റിലെ പാർക്കിങ് ശരിയായി

text_fields
bookmark_border
തൃശൂര്‍: നഗരക്കുരുക്കഴിക്കുന്നതി​െൻറ ഭാഗമായി ശക്തൻ മാർക്കറ്റിലെ പാർക്കിങ് കേന്ദ്രം പൊലീസി​െൻറ ഇടപെടലിൽ തുറന്നു. ആഘോഷനാളുകളിൽ നഗരത്തിൽ വാഹനക്കുരുക്ക് രൂക്ഷം. പുലിക്കളി നടക്കുന്ന വ്യാഴാഴ്ച നഗരത്തിൽ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി വ്യാപാരികളും ഉപഭോക്താക്കളും ഉപയോഗിച്ചിരുന്നതാണ് ശക്തൻ മാർക്കറ്റിലെ പാർക്കിങ് സ്ഥലം. വ്യാപാര സംഘടനകൾ പലതവണ ആവശ്യപ്പെട്ടിട്ടും കോർപറേഷൻ അധികൃതർ തുറന്നുകൊടുത്തിരുന്നില്ല. പൊലീസ് ഇടപെട്ട് തുറന്നതോടെ ശക്തന്‍ മാര്‍ക്കറ്റിലെ വാഹന പാര്‍ക്കിങ്ങിന് പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമായി. നഗരത്തിലെ വാഹനത്തിരക്കും ഓണാഘോഷ പരിപാടികളും കണക്കിലെടുത്ത് പാര്‍ക്കിങ്ങ് കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോര്‍പറേഷന് കത്ത് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് അടച്ചുപൂട്ടിയ പാര്‍ക്കിങ്ങ് കേന്ദ്രം തുറക്കാന്‍ കോർപറേഷൻ നിര്‍ബന്ധിതരായത്. ഓണത്തിരക്കും മറ്റും കണക്കിലെടുക്കാതെ രണ്ടാഴ്ച മുമ്പാണ് പാര്‍ക്കിങ് സ്ഥലം കോര്‍പറേഷന്‍ മുന്നറിയിപ്പില്ലാതെ കമ്പിവേലി കെട്ടി താഴിട്ട് പൂട്ടിയത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story