Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടൂറിസം സ​േങ്കതങ്ങളിലെ...

ടൂറിസം സ​േങ്കതങ്ങളിലെ പ​ഴയ നിർമാണങ്ങൾ മാറ്റും ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
ടൂറിസം സേങ്കതങ്ങളിലെ പഴയ നിർമാണങ്ങൾ മാറ്റും -മന്ത്രി എ.സി. മൊയ്തീൻ പട്ടിക്കാട്: സംസ്ഥാനത്തെ ടൂറിസം സേങ്കതങ്ങളിൽ വർഷങ്ങൾക്കു മുമ്പുള്ള നിർമാണങ്ങൾ പാടെ മാറ്റുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും മലബാർ ഉൾപ്പെടെയുള്ള മേഖലയിൽ പുതിയ മുന്നേറ്റത്തിനുമായി 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. പീച്ചി ഡാം ഉദ്യാനത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപനവും ഗ്രീൻ കാർപെറ്റ് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വികസിപ്പിക്കാൻ പരസ്പര ബന്ധിത ടൂറിസം പദ്ധതി ആവിഷ്ക്കരിക്കും. ടൂറിസം കാഴ്ചക്ക് വേണ്ടി മാത്രമല്ല, തൊഴിലിനു കൂടിയാണ്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഭിന്നശേഷി സൗഹൃദ ടൂറിസത്തിന് പ്രാധാന്യം നൽകും. ഇത്തവണത്തെ ഓണം വിലക്കയറ്റം അനുഭവപ്പെടാതെ ആഘോഷിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ലില്ലി ഫ്രാൻസിസ്, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജിത്ത്, ഷീല അലക്സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിത സ്വാഗതവും വാർഡ് അംഗം ഫൗസിയ മൊയ്തീൻ എന്നിവർ സംസാരിച്ചു. ഗ്രീൻ കാർപെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വീൽ ചെയറും മന്ത്രി കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story