Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പാവറട്ടി:- മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കാപാലികരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാവറട്ടിയിലെ മാധ്യമ പ്രവർത്തകർ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബുധനാഴ്ച ഉച്ചക്ക് കത്തിച്ച മെഴുകുതിരികളുമായി പ്രസ്ഫോറം പാവറട്ടി ഓഫിസിന് മുന്നിൽ നിന്ന് തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി പാവറട്ടി സ​െൻററിൽ സമാപിച്ചു. പ്രസ്ഫോറം പാവറട്ടി സെക്രട്ടറി കെ.ഒ. ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഒ.ടി. ബാബു അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ടി.ടി. മുനീഷ്, മാധ്യമ പ്രവർത്തകരായ നിഷാദ് പെരിയാട്ടയിൽ, വർഗീസ് പാവറട്ടി, ഉസ്മാൻ കുട്ടോത്ത്, കെ.വി. ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story