Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ്​ വിൽപന...

കഞ്ചാവ്​ വിൽപന വ്യാപകമാകുന്നു

text_fields
bookmark_border
പാവറട്ടി: വെന്മെനാട് കള്ളുഷാപ്പ് പരിസരം കഞ്ചാവ് വിൽപന കേന്ദ്രമാകുന്നു. പാവറട്ടി പള്ളികുളം വെന്മെനാട് അമ്പലനട റോഡിലുള്ള കള്ളുഷാപ്പി​െൻറ പരിസരത്താണ് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നത്. മദ്യപിക്കാനെത്തുന്നവരെ കേന്ദ്രീകരിച്ചാണ് വ്യാപാരം. പൊതികളിലാക്കിയും ബീഡിയിൽ നിറച്ചുമാണ് വിതരണം. മദ്യപരെ കൊണ്ടും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെകൊണ്ടും സമീപവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഷാപ്പിൽ നിന്നിറങ്ങി അസഭ്യം പറഞ്ഞും റോഡ് തടഞ്ഞും യാത്രക്കാർക്കും ശല്യമായിരിക്കുകയാണ്. ചേരിതിരിഞ്ഞ് റോഡിലിറങ്ങി സംഘർഷം നിത്യസംഭവമാണ്. വീടുകളിലെ മുറ്റത്ത് കയറി വെല്ലുവിളികളും പതിവാണ്. പാവറട്ടി തീർഥകേന്ദ്രത്തിലേക്കും വെന്മെനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലേക്കും പോകുന്ന വിശ്വാസികൾ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. പൊലീസി​െൻറ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്. ഷാപ്പ് മുടക്കമുള്ള ദിവസങ്ങളിലും കഞ്ചാവ് വിൽപനക്ക് മുടക്കമില്ല. നഗ്നതാ പ്രദർശനം അസഹ്യമാണ്. റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം ഒരുമനയൂർ: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി പ്രമേയം പാസാക്കി. പട്ടാളത്തെ ഉപയോഗിച്ച് മ്യാന്മർ ഭരണകൂടം നടത്തുന്ന മൃഗീയവും പൈശാചികവുമായ ആക്രമണങ്ങളിലും കൂട്ടക്കുരുതികളിലും പ്രതിഷേധിച്ചു. ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് ജമാലുദ്ദീൻ പെരുമ്പാടി അധ്യക്ഷത വഹിച്ചു. ജമാൽ തിരുനെല്ലൂർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.ടി. ഇബ്രാഹിംകുട്ടി പ്രമേയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി ജമാൽ, ട്രഷറർ ഹസൻ കാനാപ്പുള്ളി എന്നിവർ സംസാരിച്ചു. പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story