Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണ ഗുരുജയന്തി...

ശ്രീനാരായണ ഗുരുജയന്തി ആഘോഷം

text_fields
bookmark_border
ഗുരുവായൂര്‍: ശ്രീനാരായണ ടെമ്പിൾ ടൗൺ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. പുഷ്പാർച്ചന, സമൂഹ ഗീതം, മധുരപലഹാര വിതരണം എന്നിവ നടന്നു. ട്രസ്റ്റ് ഭാരവാഹികളായ കെ.കെ. വിശ്വനാഥൻ, ശിവദാസ് പാക്കത്ത്, വി.കെ. ജയരാജൻ, ടി. വാസു എന്നിവർ നേതൃത്വം നൽകി. മദർ തെരേസ ചരമ വാർഷികാചരണം ഗുരുവായൂര്‍: മദർ തെരേസ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ മദർ തെരേസയുടെ 20ാം ചരമ വാർഷികം ആചരിച്ചു. എ.സി.പി പി.എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ആർ.വി. ഹൈദരാലി അധ്യക്ഷത വഹിച്ചു. ഫാ. നോബി അമ്പൂക്കൻ അനുസ്മരണ പ്രഭാഷണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി സാരി വിതരണം ചെയ്തു. സി.വി. ആൻറണി, പി.പി. വർഗീസ്, പി.ഐ. ലാസർ, എം.എഫ്. ജോയി, ടി.കെ. പൊറിഞ്ചു, സിസ്റ്റർ റോസിലിൻ, മേഴ്സി ജോയ്, തോംസൺ വാഴപ്പിള്ളി, ജോസ് ചക്രമാക്കിൽ, ജോസ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story