Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷി​െൻറ...

ഗൗരി ലങ്കേഷി​െൻറ വധത്തിൽ പ്രതിഷേധം

text_fields
bookmark_border
ഗുരുവായൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ വധത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യസംഘം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച പ്രകടനം കിഴക്കെനടയിൽ സമാപിച്ചു. മുൻ ചാവക്കാട് നഗരസഭാധ്യക്ഷൻ എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി. വിവിധ് അധ്യക്ഷത വഹിച്ചു. പു.ക.സ ഏരിയ സെക്രട്ടറി കെ.വി. അഷ്റഫ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഹസൻ മുബാറക്, കെ.വി. രവീന്ദ്രൻ, വേണു എടക്കഴിയൂർ, പി. അജിത്, ശ്രീകുമാർ അമ്മന്നൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story