Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. ഹിതേഷ് ശങ്കർ...

ഡോ. ഹിതേഷ് ശങ്കർ വീണ്ടും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക്

text_fields
bookmark_border
തൃശൂർ: സർക്കാറി​െൻറയും മേലധികാരികളുടെയും കണ്ണിലെ കരടായതോടെ സ്ഥലം മാറ്റപ്പെട്ട ഫോറൻസിക് വിദഗ്ധനും പൊലീസ് സർജനുമായ ഡോ. ഹിതേഷ് ശങ്കർ ഇടവേളക്കുശേഷം വീണ്ടും തൃശൂർ മെഡിക്കൽ കോളജിലേക്ക്. വെള്ളിയാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ സ്ഥാനക്കയറ്റത്തോടെ ചുമതലയേൽക്കും. വിവാദമായ സൗമ്യ കേസിൽ ഗോവിന്ദച്ചാമി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയതും സൗമ്യ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിച്ചതും ഡോ. ഹിതേഷ് ശങ്കറി​െൻറ കണ്ടെത്തലുകളായിരുന്നു. അന്ന് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേർളി വാസുവി​െൻറ നിലപാടാണ് കേസിനെ പ്രതികൂലമായി ബാധിച്ചതെന്ന് കുറ്റപ്പെടുത്തി ഹിതേഷ് ശങ്കർ പരസ്യമായി രംഗത്ത് വന്നിരുന്നു. മെഡിക്കൽ കോളജിലെ ചില സാമ്പത്തിക ഇടപാടുകളെ ചോദ്യം ചെയ്തതും കട്ടപ്പുറത്തുണ്ടായിരുന്ന 30 വർഷത്തോളം പഴക്കമുണ്ടായിരുന്ന നാല് ബസുകൾ ജീവനക്കാരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ അറ്റകുറ്റപ്പണി കഴിപ്പിച്ചതും അധികൃതരുടെ അതൃപ്തിക്കിടയാക്കി. പോസ്റ്റ്മോർട്ടം നടപടികളിൽ ഇടപെടാൻ ശ്രമിച്ച യു.ഡി.എഫ് മന്ത്രിയുടെ നിർേദശം പാലിക്കാതിരുന്നതും കൂടിയായതോടെയാണ് ഡോ. ഹിതേഷിന് തിരക്കിട്ട സ്ഥാനചലനമുണ്ടായത്. 2014ലാണ് ഡോ. ഹിതേഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിനെതിരെ അന്ന് ഏറെ എതിർപ്പും വിമർശനവുമുയർന്നിരുന്നു. ഇൗ സ്ഥലംമാറ്റം തൃശൂർ മെഡിക്കൽ കോളജിന് പി.ജി അംഗീകാരം ലഭിക്കാൻ തടസ്സമായി. ആവശ്യത്തിന് ഫോറൻസിക് സർജൻമാരില്ലാതിരിേക്ക രണ്ടര വർഷമാണ് പണിയില്ലാതെ ഹിതേഷിനെ ഇടുക്കി മെഡിക്കൽ കോളജിൽ അസി. പ്രഫസറായി നിയമിച്ചത്. പിന്നീട്, ജോലി ക്രമീകരണത്തി​െൻറ ഭാഗമായി എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയതോടെ ഈ സർക്കാർ വന്നശേഷമാണ് ഏറെ കാലത്തിനുശേഷം ഹിതേഷ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. അതാണ് ഇപ്പോൾ വിവാദമായി സർക്കാർ അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. മരിച്ച് നാല് മണിക്കൂർ പിന്നിട്ട മൃതദേഹത്തിന് ചികിത്സ നൽകിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കൊള്ളയായിരുന്നു ഡോ. ഹിതേഷ് കണ്ടെത്തിയത്. സാധാരണക്കാരെ വൻ തോതിൽ ചൂഷണം ചെയ്യുന്ന ഗൗരവകരമായ ഇൗ വിഷയത്തിൽ സർക്കാർ കടുത്ത നടപടിയിലേക്ക് കടക്കുകയാണ്. ഒന്നര വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ഹിതേഷി​െൻറ തൃശൂരിലെ നിയമനം.
Show Full Article
TAGS:LOCAL NEWS 
Next Story