Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടുണർത്തി

നാടുണർത്തി കുമ്മാട്ടികൾ

text_fields
bookmark_border
തൃശൂർ: ഓണാഘോഷത്തിന് ചന്തം പകർന്ന് ഗ്രാമങ്ങളിൽ കുമ്മാട്ടിക്കൂട്ടങ്ങളിറങ്ങി. പാട്ടുപാടിയും വാദ്യമേളത്തിനനുസരിച്ച് നൃത്തം ചവിട്ടിയും ആർത്തട്ടഹസിച്ചും കുമ്മാട്ടിക്കൂട്ടങ്ങൾ ഓണവിശേഷങ്ങളുമായെത്തി നഗരം കീഴടക്കി. ഓണത്തിന് ക്ഷേമവും ഐശ്വര്യവും നേരാനാണ് കുമ്മാട്ടിക്കൂട്ടങ്ങൾ വീടുകളിലെത്തുന്നതെന്നാണ് വിശ്വാസം. ചെറുതും വലുതുമായി 80ലേറെ കുമ്മാട്ടി സംഘങ്ങളാണ് ഇത്തവണ ഇറങ്ങിയത്. വടക്കുമുറി, തെക്കുംമുറി, നല്ലെങ്കര, മുക്കാട്ടുകര, നെട്ടിശ്ശേരി, മണ്ണുത്തി, നടത്തറ, മൂർക്കനിക്കര, വളർക്കാവ്, ചേലക്കോട്ടുകര, ചെമ്പൂക്കാവ്, ചേറൂർ, അയ്യന്തോൾ എന്നിവിടങ്ങളിലാണ് പ്രധാന സംഘങ്ങളുള്ളത്. ചേർപ്പ് ഉൗരകത്താണ് അവസാന കുമ്മാട്ടിക്കളി. ഉത്രാടം നാളിൽ അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിൽനിന്നാണ് ആദ്യകുമ്മാട്ടി സംഘം ഇറങ്ങിയത്. കുമ്മാട്ടികളുടെ പിന്നാലെ നിശ്ചലദൃശ്യങ്ങളും പുതുമയുള്ള തേരുകളും അണിനിരന്നു. കിഴക്കുംപാട്ടുകര വടക്കുമുറി സംഘത്തി​െൻറ കുമ്മാട്ടിക്കളി പനമുക്കുംപിള്ളി ക്ഷേത്രത്തിൽനിന്ന് തുടങ്ങി. കാട്ടാളൻ, ഹനുമാൻ, തള്ള, കൃഷ്ണൻ, ഗരുഡൻ, ഗണപതി, ശ്രീകൃഷ്ണൻ, ശിവൻ, നരസിംഹം, അർധനാരീശ്വരൻ, ഭീമൻ തുടങ്ങി വിവിധ മുഖങ്ങളണിഞ്ഞ് പുല്ലുമെടഞ്ഞ് കെട്ടിയ കുമ്മാട്ടികൾക്കൊപ്പം നാടൻ കലാരൂപങ്ങളും ഫാൻസി വേഷങ്ങളുമുണ്ടായിരുന്നു. വടൂക്കരയിൽ ടീംസ് വടൂക്കരയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശക്കുമ്മാട്ടി കാണാൻ വൻ ജനക്കൂട്ടമായിരുന്നു. അരയന്നനൃത്തം, ചെണ്ടമേളം, ദേവനൃത്തം, ശിങ്കാരിമേളം, പരാശക്തി രൂപം, പൂതൻ, തെയ്യം തിറ, നിശ്ചല-ചലന ദൃശ്യങ്ങൾ, ബാൻഡ് വാദ്യം എന്നിവ കുമ്മാട്ടിക്ക് കൊഴുപ്പേകി. സുനിൽകുമാർ, നിവേദ്, അഖിൽ, വി.വി. വിനോദ്, ഉമർ ഷരീഫ്, ഋഷികേശ്, സുദീശ്, ജീജു, ബിനോജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story