Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പൂക്കളമിട്ടു...കോടിയുടുത്തു...നിറഞ്ഞുണ്ടു....

text_fields
bookmark_border
തൃശൂർ: പൂക്കളമിട്ടും കോടിയുടുത്തും വിഭവസമൃദ്ധമായ സദ്യയുണ്ടും നാട് നിറമനസ്സോടെ ഓണം ആഘോഷിച്ചു. പാട്ടും കളികളും സദ്യയുമായി ഒരുമയുടെയും ഐശ്വര്യത്തി​െൻറയും നിറച്ചാര്‍ത്തില്‍ സന്തോഷം പങ്കുവെച്ച് അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്. ഉത്രാടപ്പാച്ചിലി​െൻറ തിരക്കൊഴിഞ്ഞപ്പോള്‍ തിരുവോണ ചുറ്റുവട്ടത്തി​െൻറ ഒരുക്കങ്ങളിലേക്കായിരുന്നു വീട്ടകങ്ങളിലെ തിരക്ക്. അത്തത്തിന് നല്ല വെയിലായിരുന്നു. അത്തം വെളുത്താല്‍ ഓണം കറുക്കുമെന്ന പഴയ കണക്കുകൂട്ടലി​െൻറ ആശങ്കയുണ്ടായിരുന്നെങ്കിലും വെളുത്തുതന്നെയായിരുന്നു ജില്ലക്ക് ഓണം. ഇത്തവണ 'അത്തം പത്തോണം' എന്നതിന് പകരം 'അത്തം പതിനൊന്നോണ'മെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പൂരാടം നാള്‍ രണ്ടുതവണ വന്നതിനാലാണ് പതിനൊന്നോണമായത്. കൂട്ടായ്മകളുടെയും ക്ലബുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികൾ നടന്നു. സർക്കാറി​െൻറ ഓണം വാരാഘോഷം നടക്കുന്ന തേക്കിൻകാട് മൈതാനിയിലും കുന്നംകുളം, വാഴാനി, പീച്ചി, ചിമ്മിനി, അതിരപ്പിള്ളി എന്നിവിടങ്ങളിലും ചാവക്കാട്, മുനക്കക്കടവ്, ഏറിയാട്, കൊടുങ്ങല്ലൂർ, വാടാനപ്പള്ളി സ്നേഹതീരം എന്നിവിടങ്ങളിലുമെല്ലാം ഓണനാളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടു. കനത്ത പൊലീസ് നിരീക്ഷണത്തിലും സുരക്ഷയിലുമായിരുന്നു ആഘോഷ പരിപാടികൾ. തീരദേശത്ത് പ്രത്യേക പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നാലോണനാളിലെ പുലിക്കളിവരെ ജില്ലയിലെ ഓണാഘോഷം തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story