Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിൽ കുടുങ്ങിയ...

കുതിരാനിൽ കുടുങ്ങിയ കുടുംബത്തിന് കൈത്താങ്ങായി ഹൈവേ പൊലീസ്

text_fields
bookmark_border
തൃശൂർ: ഓണത്തലേന്ന് കുതിരാനിൽ കുടുങ്ങിയ കുടുംബത്തിന് കൈത്താങ്ങായത് ഹൈവേ പൊലീസും സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരികുമാറും. ഉത്രാടനാളിൽ പാലക്കാടുനിന്ന് പാലായിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാക്കിയുടെ വേറിട്ടൊരു സേവനമുഖം കൂടി അനുഭവിച്ചത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഭാര്യയും രണ്ട് കൊച്ചുകുട്ടികളും വയസ്സായ അമ്മയുമായി വന്ന ഇന്നോവ കാറി​െൻറ പിൻവശത്തെ ടയർ കുതിരാനിൽ വെച്ച് പഞ്ചറായി നിന്നു. റോഡ് തകരാറും ഉത്രാടപ്പാച്ചിലുമായി തിരക്കിലായ റോഡിൽ പഞ്ചറായ ടയർ മാറ്റാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു കുടുംബം. ഇതിനിടെയാണ് ഹൈവേ പൊലീസ് പട്രോളിങ് വാഹനം ഇതുവഴി വന്നത്. കുടുംബത്തെ കണ്ട് സമീപത്തെത്തി കാര്യം അന്വേഷിച്ചു. സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ മെക്കാനിക്കുമാരുടെ നമ്പർ നൽകി വിടുക മാത്രമേ ചെയ്യേണ്ടിവന്നിരുന്നുള്ളൂ. പലരെയും വിളിച്ചുനോക്കിയെങ്കിലും ഓണാവധിയായതിനാൽ ആരെയും കിട്ടിയില്ല. ഇതോടെ ഹൈവേ പൊലീസിലെ ഡ്രൈവർ ആയ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരികുമാർതന്നെ ടയർ മാറ്റാൻ തയാറാവുകയായിരുന്നു. ശോച്യാവസ്ഥയിലും തിരക്കേറിയതുമായ റോഡിൽനിന്ന് വാഹനം വഴിയോരത്തേക്ക് മാറ്റി, തൊപ്പി മാറ്റി വെച്ച് ഹരികുമാർ കാക്കിയുടെ കൈത്താങ്ങി​െൻറ മറ്റൊരു സേവനമാരംഭിച്ചു. അര മണിക്കൂർകൊണ്ട് ടയർ മാറ്റിയിട്ട് നൽകി. സേവനത്തിന് നന്ദി പറഞ്ഞാണ് ആ കുടുംബം യാത്ര തുടർന്നത്. ഇതിനിടെ വിവരം കമീഷണർ രാഹുൽ നായർക്ക് മുന്നിലുമെത്തി. ഓഫിസിലെത്തും മുമ്പ് ഹരികുമാറിന് കമീഷണറുടെ അഭിനന്ദനമെത്തി. എ.എസ്.ഐ റോയ്, സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവരാണ് ഹരികുമാറി​െൻറ കൂടെ സഹായത്തിനായി ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story