Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടശ്ശാംകടവ്​...

കണ്ടശ്ശാംകടവ്​ ജലോത്സവത്തിൽ പുളിങ്കുന്ന് ചുണ്ടൻ ജേതാവ്

text_fields
bookmark_border
വാടാനപ്പള്ളി: കണ്ടശ്ശാംകടവ് ചീഫ്മിനിസ്‌റ്റേഴ്സ് ട്രോഫി ജലോത്സവത്തിൽ 'പുളിങ്കുന്ന് ചുണ്ടൻ' ജേതാവ്. കനോലി പുഴയുടെ ഇരുകരകളും തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി നടന്ന മത്സരത്തിൽ മഹാദേവൻ ചുണ്ടനെ ഒരു വള്ളപ്പാട് വ്യത്യാസത്തിൽ പിന്തള്ളിയാണ് കുഞ്ഞിമോൻ ക്യാപ്റ്റനായ എടത്വ ടൗൺ ബോട്ട് ക്ലബി​െൻറ പുളിങ്കുന്ന് ചുണ്ടൻ ചീഫ്മിനിസ്റ്റേഴ്സ് ട്രോഫിയിൽ മുത്തമിട്ടത്. 'ബി.ബി.സി മുട്ടാർ ക്ലബാ'ണ് രണ്ടാംസ്ഥാനം നേടിയ മഹാദേവൻ ചുണ്ടൻ തുഴഞ്ഞത്. തായങ്കരി ബോട്ട് ക്ലബി​െൻറ സ​െൻറ് ജോസഫ് ചുണ്ടനാണ് മൂന്നാം സ്ഥാനം. ചുരുളൻ വള്ളങ്ങളുടെ എ ഗ്രേഡ് ഫൈനലിൽ സുകുമാരൻ അമരക്കാരനായ നടുവിൽക്കര സംഘം ബോട്ട് ക്ലബി​െൻറ 'ഹനുമാൻ നമ്പർ വൺ' വള്ളം ജേതാവായി. വാശിയേറിയ എ ഗ്രേഡ് ഫൈനലിൽ കണ്ടശ്ശാംകടവ് ടൗൺ ബോട്ട് ക്ലബി​െൻറ വടക്കുന്നാഥൻ വള്ളത്തെ മൂന്ന് വള്ളപ്പാട് വ്യത്യാസത്തിൽ പിന്തള്ളിയാണ് ഹനുമാൻ വള്ളം ജേതാവായത്. ഒരുമനയൂർ ശ്രീമുരുക ബോട്ട് ക്ലബി​െൻറ 'വലിയപണ്ഡിത'നാണ് മൂന്നാം സ്ഥാനം. ചുരുളൻ ബി ഗ്രേഡ് ഫൈനലിൽ കല്ലുകടവ് വന്നേരി ബോട്ട് ക്ലബി​െൻറ 'ചെറിയപണ്ഡിതൻ' വള്ളം ഒന്നാമതായി. പാടൂർ യുവജന കലാസമിതിയുടെ 'മയിൽവാഹനൻ' വള്ളം രണ്ടാം സ്ഥാനവും താന്ന്യം മുപ്പട്ടിത്തറ ബ്രദേഴ്സി​െൻറ 'ജിബി തട്ടകൻ' മൂന്നാം സ്ഥാനവും നേടി. നീന്തൽ മത്സരത്തിൽ കനോലി പുഴ കുറുകെ നീന്തിയ കൃഷ്ണൻ ഒന്നാം സ്ഥാനവും സതീഷ് യു.പി തുരുത്ത് രണ്ടാംസ്ഥാനവും നേടി. പത്തുവയസ്സുകാരൻ ജീവ ജെയ്മോൻ ജലശയനപ്രദക്ഷിണം നടത്തിയത് കൗതുകകാഴ്ചയായി. ജലോത്സവം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംകടവ് ജലോത്സവത്തിന് അടുത്തവർഷം സാമ്പത്തിക സഹായം നൽകുന്ന കാര്യം ടൂറിസം മന്ത്രിയുമായി സംസാരിച്ച് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവൻ എം.പി ഫ്ലാഗ്ഓഫ് ചെയ്തു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, മണലൂർ പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ്, പി.സി. ശ്രീദേവി, വി.എൻ. സുർജിത്ത്, കെ.വി. വിനോദൻ എന്നിവർ സംസാരിച്ചു. മുരളി പെരുനെല്ലി എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറും ചേർന്ന് വിജയികൾക്ക് ടോഫി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story