Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിക്കളി: തൃശൂരിൽ...

പുലിക്കളി: തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം

text_fields
bookmark_border
തൃശൂര്‍: പുലിക്കളി ദിവസമായ വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ നഗരത്തിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് നിരോധിച്ചു. പാലക്കാട്--പീച്ചി ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സ​െൻററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം,- ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡിലെത്തണം. മിഷന്‍ ക്വാട്ടേര്‍ഴ്സ്--കാട്ടൂക്കാരന്‍ ജങ്ഷന്‍, ഫാത്തിമ നഗര്‍ ജങ്ഷൻ വഴി ജൂബിലി മിഷന് മുന്നിലൂടെ തിരികെ പോകണം. മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് ബസുകളും ഇതേ വഴിയിലൂടെ പോകണം. മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര ബസുകള്‍ കിഴക്കേക്കോട്ടയില്‍നിന്ന് തിരിഞ്ഞ് ചെമ്പൂക്കാവ് ജങ്ഷൻ,- അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ പോകണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല, മെഡിക്കല്‍ കോളജ്, അത്താണി, കൊട്ടേക്കാട് ബസുകള്‍ പെരിങ്ങാവ്-, കോലോത്തുംപാടം, -അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാന്‍ഡിലെത്തി സാധാരണ റൂട്ടിലൂടെ തിരികെ പോകണം. ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ബസുകള്‍ ബാലഭവന്‍-, ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷൻ വഴി വടക്കേ സ്റ്റാന്‍ഡിലെത്തണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട് തുടങ്ങി പൂങ്കുന്നം വഴിയുള്ള എല്ലാ ബസുകളും പൂങ്കുന്നത്ത് സര്‍വിസ് അവസാനിപ്പിച്ച് അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ പോകണം. പടിഞ്ഞാറെ കോട്ട വഴി വരുന്ന വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി ബസുകള്‍ നേതാജി ഗ്രൗണ്ട് പരിസരത്ത് സര്‍വിസ് അവസാനിപ്പിച്ച് പടിഞ്ഞാറേ കോട്ട വഴി തിരികെ പോകണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന ബസുകൾ ബാല്യ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡിത്തെി കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി തിരികെ പോകണം. കണ്ണംകുളങ്ങര കസ്തൂര്‍ബ ആശുപത്രി ജങ്ഷനില്‍നിന്ന് ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് വിലക്കി. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് കൂര്‍ക്കഞ്ചേരി, -വെസ്റ്റ് ഫോര്‍ട്ട് വഴിയുള്ള ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം. മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കൂര്‍ക്കഞ്ചേരിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിയ്യാരം വഴി പോകാം. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള ബസും െട്രയിലറും ഒഴികെയുള്ള വാഹനങ്ങള്‍ക്ക് പെന്‍ഷന്‍മൂല, നല്ലങ്കര-മുക്കാട്ടുകര വഴി മണ്ണുത്തിയിലെത്താം. കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ മുണ്ടൂരില്‍നിന്ന് തിരിഞ്ഞ് വിയ്യൂര്‍ പവര്‍ ഹൗസ്-, പൊങ്ങണംകാട്-, ചിറക്കാക്കോട് വഴി മുടിക്കോട് ദേശീയപാതയിലേക്ക് എത്തണം. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ടില്‍ വന്ന് പൊങ്ങണംകാട്--മുക്കാട്ടുകര വഴി മണ്ണുത്തി ദേശീയപാതയിലെത്താം. കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേകോട്ട ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ നെടുപുഴ പൊലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് തോപ്പില്‍മൂല വഴിയും ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേകോട്ട ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരി സ​െൻററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെടുപുഴ പൊലീസ് സ്റ്റേഷന്‍,- വടൂക്കര-, തോപ്പിന്‍മൂല വഴിയും പോകണം. നെടുപുഴ പൊലീസ് സ്റ്റേഷന്‍ റോഡില്‍ ഗതാഗതം വണ്‍വേ ആയി ക്രമീകരിച്ചിട്ടുണ്ട്. ജൂബിലി ജങ്ഷൻ വഴി കൂര്‍ക്കഞ്ചേരിയിലേക്കുള്ള ചെറു വാഹനങ്ങള്‍ മിഷന്‍ ക്വാട്ടേഴ്സ്-, ബിഷപ് ആലപ്പാട് റോഡ്, -സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തണം. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസുകളും കണ്ണംകുളങ്ങര, ചിയ്യാരം വഴിയായിരിക്കും സര്‍വിസ് നടത്തുക. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓര്‍ഡിനറി കെ.എസ്.ആർ.ടി.സി ബസുകള്‍ ശക്തന്‍ സ്റ്റാന്‍ഡിലെ താല്‍കാലിക സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് തിരികെപോകും. ഷൊര്‍ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഐ.ടി.സി ജങ്ഷൻ, -കിഴക്കേക്കോട്ട,-അശ്വിനി ജങ്ഷൻ, -കോലോത്തുംപാടം വഴി പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story