Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാണത്തല്ല്​

ഒാണത്തല്ല്​

text_fields
bookmark_border
ചെറുതുരുത്തി: വെസ്റ്റ് നെടുമ്പുര പാട്ടുപന്തൽ മൈതാനത്ത് നടന്ന ഒാണത്തല്ലിൽ ആശാന്മാരായ എളമരത്തൊടി ഹംസയും പെരുങ്ങോട്ടിൽ വാപ്പുനുവും തമ്മിലായിരുന്നു അങ്കം. അയ്യത്തടി എന്ന് പറഞ്ഞ് വലംകൈ മേലോട്ട് പൊക്കി ഇരുവരും കളത്തിലിറങ്ങിയപ്പോൾ പുരുഷാരം ആർത്തലച്ചു. ചേന്നംകുന്നത്ത് മൊയ്തു, വരവൂർ പത്മനാഭൻ നായർ, കാരഞ്ചേരി ഹംസ, കളത്തിൽ കുഞ്ഞിവാപ്പു എന്നിവരും മത്സരിച്ചു. വെസ്റ്റ് നെടുമ്പുര ടീം യുവ സാംസ്കാരിക വേദിയാണ് ആശാൻമാർ തമ്മിലുള്ള ഒാണത്തല്ലിന് കളമൊരുക്കിയത്. അയ്യങ്കാളി ജയന്തി ആഘോഷം ചേലക്കര: കെ.പി.എം.എസ് തലപ്പിള്ളി താലൂക്ക് യൂനിയ​െൻറ അയ്യങ്കാളി ജയന്തി ആഘോഷം ചേലക്കര സി.െഎ സി. വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് തലപ്പിള്ളി താലൂക്ക് പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജില്ല സെക്രട്ടറി സി.എ. ശിവൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. സുന്ദരൻ, എം. വിജയൻ ദാമോദരൻ, പി. സുനീഷ്ബാബു, െഎശ്വര്യ സന്തോഷ്, കമലം, സുജാത ചന്ദ്രൻ, എം.പി. കൃഷ്ണൻകുട്ടി, സി.സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story