Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാതിചിന്ത കൊണ്ടുവരാൻ...

ജാതിചിന്ത കൊണ്ടുവരാൻ ദേശീയതലത്തില്‍ ആസൂത്രിത നീക്കം ^എം.പി

text_fields
bookmark_border
ജാതിചിന്ത കൊണ്ടുവരാൻ ദേശീയതലത്തില്‍ ആസൂത്രിത നീക്കം -എം.പി ചാലക്കുടി: രാജ്യത്ത് ഇല്ലാതായിത്തുടങ്ങിയ ജാതിചിന്തകളെ വീണ്ടും കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമമാണ് ദേശീയതലത്തില്‍ നടക്കുന്നതെന്ന് സി.എന്‍. ജയദേവന്‍ എം.പി. കെ.പി.എം.എസ് ചാലക്കുടി ഏരിയ യൂനിയൻ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ മാത്രമുണ്ടായിരുന്ന ഗണേശോത്സവം പോലെയുള്ള ആചാരങ്ങള്‍ കേരളത്തിലേക്ക് ചിലര്‍ കൊണ്ടുവരുന്നു. ഓണത്തിന് മഹാബലിയല്ല മഹാവിഷ്ണുവാണ് കേരളീയരെ കാണാന്‍ വരുന്നതെന്ന് ഒരു കൂട്ടം പറഞ്ഞുവിശ്വസിപ്പിക്കുന്നത് ഇതി​െൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് സുനില്‍ അക്കര, സെക്രട്ടറി കെ.കെ. സുനില്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.ടി. വേലായുധന്‍, എം.വി. ഗംഗാധരന്‍, ആര്‍.എല്‍.വി. രാമകൃഷ്ണന്‍, കെ.പി. സുബ്രന്‍, പി.ഒ. ബാബു, ഷിജു ചുനക്കര, ശാരദ വേണുഗോപാലന്‍, വി.കെ. ദേവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. മഹാത്മാ അയ്യങ്കാളിയുടെ 155-ാം ജന്മദിനം അംബേദ്കര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രസിഡൻറ് സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, പി.കെ. ശങ്കര്‍ദാസ്, ഇ.കെ. ബാലന്‍, കെ.കെ. അയ്യപ്പന്‍, കെ.ആര്‍. കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story