Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈ നാണയങ്ങൾ കാണുന്നവർ...

ഈ നാണയങ്ങൾ കാണുന്നവർ നന്നാവണം....

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'മതമേതായാലും, മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവി​െൻറ ഉദ്ധരണി മനസ്സിൽ തട്ടിയ ശ്രീനാരായണപുരം പുതുമനപറമ്പ് കാട്ടുപറമ്പിൽ സുനിൽകുമാർ അന്നുതുടങ്ങി ഒരു ഹോബി. ശ്രീനാരായണ ഗുരുവി​െൻറ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ ശേഖരിക്കൽ. 15 വർഷം മുമ്പ് തുടങ്ങിയ നാണയങ്ങളുടെ സ്വരുക്കൂട്ടൽ ഇപ്പോൾ നിരവധി നാണയങ്ങളിലെത്തി. ഗുരുവി​െൻറ ചിത്രം ആലേഖനം ചെയ്ത അഞ്ച് രൂപയുടെ 518 നാണയങ്ങൾ ഇദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഗുരുഭക്തിയും നാണയശേഖരണവും തമ്മിൽ ബന്ധമുണ്ടെന്നാണ് സുനിൽകുമാറി​െൻറ പക്ഷം. ഇതുകാണുന്നവർക്ക് നന്നാകാനുള്ള ചിന്തയുണ്ടായാലോ. വിദ്യഭ്യാസം ആർജിക്കുന്നതിന് ഗുരു നൽകിയ പ്രാധാന്യം തന്നെ കൂടുതൽ ആകർഷിച്ചതായി സുനിൽകുമാർ പറയുന്നു. എസ്.എൻ.ഡി.പി യൂനിയൻ ശാന്തിപുരം ശാഖ അംഗമായ സുനിൽകുമാറിനെ ശാഖ മന്ദിരം ഉദ്ഘാടന േവളയിൽ ആദരിച്ചിരുന്നു. താൻ ഇതുവരെ ശേഖരിച്ച നാണയങ്ങൾ സുനിൽ ശാഖയിലേക്ക് കൈമാറി. മതിലകം ചിത്രാ മെഡിക്കൽസ് ഉടമയാണ് സുനിൽകുമാർ.
Show Full Article
TAGS:LOCAL NEWS 
Next Story