Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുദേവ ജയന്തി പ്രചാരണ ...

ഗുരുദേവ ജയന്തി പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: തിരുവോണത്തലേന്ന് രാത്രി എറിയാട് ചന്തയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഗുരുദേവ ജയന്തി പ്രമാണിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡും കൊടി തോരണങ്ങളും നശിപ്പിച്ചു. ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ പതാക ദിനത്തിൽ എറിയാട് ചന്തയിലെ കിഴക്ക് ഭാഗത്തെ ബസ് സ്്റ്റോപ്പിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കൊടിമരവും തോരണങ്ങളും ഫ്ലക്സ് ബോർഡുകളുമാണ് നശിപ്പിച്ചത്. ഇതിന് സമീപം കെട്ടിയിരുന്ന സി.പി.എമ്മി​െൻറ കൊടിയും നശിപ്പിച്ചു. സംഭവത്തിൽ യൂനിയൻ നേതാക്കളായ ഉമേഷ് ചള്ളിയിൽ, പി.കെ. രവീന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story