Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷ പരിപാടിക്കിടെ...

ഓണാഘോഷ പരിപാടിക്കിടെ ആക്രമണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഓണാഘോഷത്തിനിടെ മൂന്നംഗ സംഘത്തി​െൻറ ആക്രമണം. സ്ത്രീകളെയും കുട്ടികളെയും ഇവർ ഭീഷണിപ്പെടുത്തി. ലോകമലേശ്വരം ശ്രീസുബ്രഹ്മണ്യ ഭക്തസമിതി, ഗുരുദേവ സമാജം വക ഓം ശ്രീ സച്ചിദാനന്ദ ക്ഷേത്രം മൈതാനിയിൽ സംഘടിപ്പിച്ച ഓണാഘോഷത്തി​െൻറ ഇടവേള സമയത്താണ് മൂന്നംഗസംഘം ആക്രമണം അഴിച്ചുവിട്ടത്. കസേരകൾ തല്ലിയൊടിച്ച ഇവർ കൊടി തോരണങ്ങൾ നശിപ്പിച്ചു. ആക്രമണം അറിഞ്ഞ് കൂടുതൽ പേർ എത്തിയതോടെ ആക്രമികൾ സ്ഥലംവിട്ടു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഇവരെ കണ്ടെത്താനായില്ല. ആക്രമികളുടെ വിളയാട്ടം പ്രതിഷേധത്തിനിടയാക്കിയെങ്കിലും ഓണാഘോഷത്തെ ഇത് ബാധിച്ചില്ല. സാംസ്കാരിക സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. സത്യശീലൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story