Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷന്‍ കട തുറന്നില്ല;...

റേഷന്‍ കട തുറന്നില്ല; ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്്ടപ്പെട്ടു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഉത്രാട ദിനത്തിലും ചൊവ്വാഴ്ചയും റേഷന്‍ കട തുറക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്്ടപ്പെട്ടു. ചെന്ത്രാപ്പിന്നി അലുവത്തെരുവിലെ എ.ആര്‍.ഡി 141 ന് കീഴിലുള്ള നൂറുകണക്കിന് ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യം നഷ്്ടമായത്. 800ഓളം കാര്‍ഡുകള്‍ ഉള്ള റേഷന്‍ കടയില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്കേ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളൂ. സര്‍ക്കാര്‍ ഓണസമ്മാനമായി നല്‍കുന്ന അഞ്ചു കിലോ അരി, ഒരുകിലോ പഞ്ചസാര, ആട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉത്രാട ദിനത്തില്‍ ലഭിക്കും എന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സന്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ എത്തിയവര്‍ ഉച്ചവരെ കാത്തുനിന്നെങ്കിലും കട തുറന്നില്ല. കടയുടമ അസുഖ ബാധിതനായി കിടക്കുന്നതിനാല്‍ മറ്റൊരാളാണ് കട നടത്തുന്നത്. ഇയാളെ ബന്ധപ്പെട്ടപ്പോള്‍ നാട്ടിലില്ല എന്ന വിവരമാണ് ലഭിച്ചത്. ഇതോടെ നാട്ടുകാര്‍ സപ്ലൈ ഓഫിസ് അധികൃതരെ ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വൈകീട്ട് റേഷന്‍ കട തുറന്നു. എന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ നല്‍കിയത്. സാധനങ്ങള്‍ തൂക്കി നല്‍കാന്‍ ആളില്ലെന്നും ചൊവ്വാഴ്ച രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞ് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴും കട അടച്ചിട്ട നിലയിലായിരുന്നു. വീണ്ടും സപ്ലൈകോ അധികൃതരെ ബന്ധപ്പെട്ടതോടെ കടയുടമയുടെ മകള്‍ എത്തി വൈകീേട്ടാടെ റേഷന്‍ കട തുറന്നു. എന്നാല്‍, ഭൂരിഭാഗം ഉപഭോക്താക്കളും ഇത് അറിഞ്ഞില്ല. ഉത്രാടത്തിന് നല്‍കേണ്ട ആനുകൂല്യം ഇനി നല്‍കാനാവില്ലെന്നും കടയുടമക്കെതിരെ നടപടി ഉണ്ടാകുമെന്നും സപ്ലൈകോ അധികൃതര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story