Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിൽ ​...

ഇരിങ്ങാലക്കുടയിൽ ​ റെക്കോഡ്​​ മദ്യ വിൽപന

text_fields
bookmark_border
ഇരിങ്ങാലക്കുട: ഒാണക്കാലത്തെ മദ്യോപയോഗത്തി​െൻറ കാര്യത്തിൽ ചാലക്കുടിക്കാരെ മറികടന്ന് ഇരിങ്ങാലക്കുടക്കാർ. ഇൗ ഒാണക്കാലത്ത് ഇരിങ്ങാലക്കുട ബിവറേജ് ഒൗട്ട് ലെറ്റിൽ െറക്കോഡ് മദ്യ വിൽപനയാണ് നടന്നത്. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലായി ഏകദേശം മൂന്ന് കോടി രൂപയാണ് മദ്യ വിൽപനയിൽ നിന്ന് ലഭിച്ച വരുമാനം. പൂരാട ദിവസം 85.67 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നപ്പോൾ ഉത്രാടദിവസം 87 ലക്ഷത്തിൽ എത്തി. തിരുവോണദിവസം 48.60 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു. പ്രധാനമായും പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ക്രമാതീതമായ തിരക്കും വിൽപനയും നടക്കുക. മുൻ കാലങ്ങളിൽ മദ്യ വിൽപനയിൽ ഇരിങ്ങാലക്കുടയുടെ റെക്കോഡ് ഇത്തവണയും തകർക്കാനായിട്ടില്ല. ഇൗ ഒാണക്കാലത്ത് ഇരിങ്ങാലക്കുടയിൽ ഒരു ബാർ തുറന്നു പ്രവർത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story