Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യം പിടികൂടി;...

മദ്യം പിടികൂടി; പ്രതികളെ കസ്്റ്റഡിയിലെടുക്കുന്നത് നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കൊടുങ്ങല്ലൂർ: അനധികൃത മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം പിടികൂടിയ രണ്ടുപേരെ കൊണ്ടുപോകുന്നത് ജനം തടഞ്ഞു. സ്ഥലവാസികളായ ബാബു, രഘുനാഥ് എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് സി.െഎയും പാർട്ടിയും അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരത്താണ് സംഭവം. സർക്കാർ സർവിസിലും, ഡിസ്റ്റിലറിയിലും ജോലി ചെയ്യുന്ന ഇരുവർക്കും അനധികൃത മദ്യ ഇടപാടുമായി ബന്ധമില്ലെന്നും, ഒാണാഘോഷത്തിന് സംഘടിപ്പിച്ച മദ്യമാണ് എക്സൈസ് കണ്ടെത്തിയതെന്നുമുള്ള നിലപാടിലാണ് നാട്ടുകാർ. സംഘർഷത്തിനിടെ മോഹലസ്യപ്പെട്ടു വീണ ബാബുവി​െൻറ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാബുവി​െൻറ വീട്ടിൽനിന്ന് ഒരു കുപ്പി മദ്യവും, കാലികുപ്പികളും, രഘുനാഥി​െൻറ പക്കൽ നിന്ന് രണ്ടുകുപ്പി മദ്യവും 110ഒാളം സ്റ്റിക്കറുകളും കണ്ടെടുത്തതായി എക്സൈസ് പറഞ്ഞു. ബാബുവി​െൻറ വീടാണ് എക്െസെസ് ആദ്യം പരിശോധിച്ചത്. പിന്നീടാണ് രഘുനാഥിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ബ്രാണ്ടി, വോഡ്ക, മലബാർ ഹൗസ് എന്നീ മദ്യങ്ങളുടെ സ്റ്റിക്കറുകളാണ് കണ്ടുകിട്ടിയതെന്നും എക്സൈസ് പറഞ്ഞു. ഇരുവർക്കുമെതിരെ എക്സൈസ് കേസ്് എടുത്തു. ഇവരെ കൊണ്ടുപോകുന്നത് തടഞ്ഞതിനെതിരെ എക്സൈസ് മതിലകം പൊലീസിൽ പരാതിയും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story