Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത:...

ദേശീയപാത: അറ്റകുറ്റപ്പണിയില്ലെങ്കിൽ ബസ്​ പണിമുടക്ക്​

text_fields
bookmark_border
മണ്ണുത്തി‍: തൃശൂർ-പാലക്കാട് ദേശീയപാത അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച്‌്‌ സ്വകാര്യ ബസുടമകളും ജീവനക്കാരും സമരത്തിന്. തൃശൂര്‍- പാലക്കാട്‌ റോഡ്‌ മുഴുവൻ ടാറിങ് നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം. ദേശീയപാതയിൽ മണ്ണുത്തി മുതല്‍ പീച്ചി, പാലക്കാട്‌, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്‌ തുടങ്ങിയ മേഖലകളിലേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തിവെച്ച്‌ പ്രതിഷേധിക്കാനാണ്‌ തീരുമാനം. റോഡുകള്‍ തകര്‍ന്നതോടെ സമയക്രമം പാലിക്കാനാവാത്ത സ്ഥിതിയാണെന്ന്‌ ബസ്‌ ജീവനക്കാര്‍ പറയുന്നു. കുതിരാന്‍ മുതല്‍ പട്ടിക്കാട് വരെ റോഡി​െൻറ പണി എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്ന്‌ കോ-ഓഡിനേഷന്‍ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിഴക്കന്‍ മേഖലയിലേക്കുള്ള സര്‍വിസ്‌ നിര്‍ത്തിെവച്ചിട്ടും ടാറിങ്ങിന് നടപടി ആരംഭിച്ചില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വിസ്‌ നിത്തുമെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നിട്ടും റോഡ്‌ ടാറിങ്ങിന്‌ ഒരു നടപടിയുമുണ്ടായില്ല. ഇത് സംബന്ധിച്ച് ബസ് ഉടമകളും ജീവനക്കാരും രണ്ട്‌ ദിവസത്തിനകം യോഗം ചേർന്ന് തീരുമാനം എടുക്കും. തൃശൂര്‍--പാലക്കാട്‌ മേഖലയിലെ സ്വകാര്യ ബസുടമകളും ജീവനക്കാരും പെങ്കടുക്കുന്ന യോഗമാണ്‌ പണിമുടക്ക്‌ തീയതി തീരുമാനിക്കുക. പാത അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് വാണിയമ്പാറ ജനകീയ പ്രതിഷേധ കൂട്ടായ്‌മ ദേശീയപാത ഇരുമ്പ്‌ പാലത്തിന്‌ സമീപം തിരുവോണനാളില്‍ സത്യഗ്രഹം നടത്തിയിരുന്നു. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ തൃശൂര്‍ പാലക്കാട്‌ മേഖലയിലെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച നിരാഹാരമനുഷ്‌ഠിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story