Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right2016ലെ ദേശീയ അധ്യാപക...

2016ലെ ദേശീയ അധ്യാപക അവാര്‍ഡ് ആമ്പല്ലൂര്‍ മണലി സ്വദേശി കെ.കെ. രവീന്ദ്രന്

text_fields
bookmark_border
ആമ്പല്ലൂര്‍-: 2016ലെ ദേശീയ അധ്യാപക അവാര്‍ഡ് ആമ്പല്ലൂര്‍ മണലി സ്വദേശി കെ.കെ. രവീന്ദ്രന്. ആളൂര്‍ എസ്.എന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് ഇദ്ദേഹം. ഇൗ മാസം അഞ്ചിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. മണലി കോഞ്ഞിപ്പറമ്പില്‍ രവീന്ദ്രന്‍ 2011ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡും നേടിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പിന്നാക്കാവസ്ഥയിലായിരുന്ന സ്‌കൂളില്‍ 24 വര്‍ഷത്തെ സേവനംകൊണ്ട് മികച്ച സ്‌കൂളാക്കി മാറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചു. വെളപ്പായയിലെ കര്‍ഷക കുടുംബാംഗമായ രവീന്ദ്രന്‍ ആറ് ബിരുദാനന്തര ബിരുദവും രണ്ട് പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഓണാഘോഷം ആമ്പല്ലൂര്‍: -കല്ലൂര്‍ ആദൂരിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം കൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സൈമണ്‍ നമ്പാടന്‍, സുന്ദരി മോഹന്‍ദാസ്, ആശാ വര്‍ക്കര്‍ ഉഷ ബിജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story