Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടുമാസത്തിനിടെ...

രണ്ടുമാസത്തിനിടെ അതിരപ്പിള്ളിയിലെത്തിയത്​ രണ്ട് ലക്ഷം ​േപർ

text_fields
bookmark_border
അതിരപ്പിള്ളി: കഴിഞ്ഞ രണ്ട് മാസം അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം കാണാനെത്തിയത് 2,08,086 സന്ദര്‍ശകര്‍. സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസിനത്തിലും വാഹന പാര്‍ക്കിങ് ഇനത്തിലും തകര്‍പ്പന്‍ കലക്ഷനാണ് ലഭിച്ചത്. രണ്ട് മാസവും കൂടി ആകെ 68,96,546 രൂപയാണ് വരുമാനം. ജൂലൈയില്‍ 94,471 പേരും ആഗസ്റ്റില്‍ 1,13,615 പേരും ആണ് അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ആഗസ്റ്റില്‍ കൂടുതല്‍ മഴ പെയ്ത് വെള്ളച്ചാട്ടങ്ങള്‍ പൂര്‍ണതയോടെ കാണാന്‍ സാധിച്ചതാണ് സാധാരണ മാസങ്ങളേക്കാള്‍ വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്ക് ആകര്‍ഷിച്ചത്. മാര്‍ച്ച്, ഏപ്രില്‍, േമയ് തുടങ്ങിയ വേനലവധിക്കാലത്താണ് അതിരപ്പിള്ളിയില്‍ സാധാരണ വരുമാനം ഉയരുക. എന്നാല്‍, ഇക്കാലയളവില്‍ പുഴയില്‍ വെള്ളം കുറവായത് തിരിച്ചടിയായിരുന്നു. വെള്ളച്ചാട്ടങ്ങള്‍ തീരെ മെലിഞ്ഞുപോയത് സഞ്ചാരികളെ നിരാശപ്പെടുത്തി. തുടര്‍ന്ന് വന്ന ജൂണിലും ജൂലൈയിലും വെള്ളച്ചാട്ടങ്ങള്‍ക്ക് അത്ര മികവുപോരായിരുന്നു. ആഗസ്റ്റില്‍ മഴ കനത്തതോടെ വെള്ളച്ചാട്ടങ്ങള്‍ സമൃദ്ധി പ്രാപിക്കുകയായിരുന്നു. പലതവണ അതിരപ്പിള്ളി വെള്ളച്ചാട്ടം പാറക്കെട്ടുകള്‍ നിറഞ്ഞ് കുതിച്ചുചാടി. ആഗസ്റ്റ് അവസാനമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുക കൂടി ചെയ്തത് ഗുണകരമായി. ആഗസ്റ്റില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ സന്ദര്‍ശിച്ചവരില്‍ 90,891 പേര്‍ മുതിര്‍ന്നവരാണ്. 8,877 കുട്ടികള്‍ ഈ കാലയളവില്‍ ഇവിടെയെത്തി. 10,939 വിദ്യാര്‍ഥികളും 2908 വിദേശികളും കഴിഞ്ഞ മാസം അതിരപ്പിള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. ജൂലൈയില്‍ മുതിര്‍ന്നവര്‍ 88,090, വിദ്യാര്‍ഥികള്‍ 4061, വിദേശികള്‍ 2330 എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം, പാര്‍ക്കിങ്ങിന് കാര്യമായ സൗകര്യം ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റോഡരികിലാണ് പാര്‍ക്കിങ്. ഇത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കൂടുതലും കാറുകളിലാണ് സഞ്ചാരികള്‍ എത്തുന്നത്. ജൂലൈ-, ആഗസ്റ്റ് മാസങ്ങളിൽ 25,607 കാറുകളാണ് ഇവിടെയെത്തിയത്. കൂടാതെ, 8849 ഇരുചക്ര, മുച്ചക്ര വാഹനങ്ങളും 2704 ചെറുവാനുകളും 741 ടൂറിസ്റ്റ് ബസുകളും എത്തി. ബലിപെരുന്നാളും ഓണവും തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story