Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ ലൈവ്​ 2

തൃശൂർ ലൈവ്​ 2

text_fields
bookmark_border
ആഘോഷം വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഒാണക്കാലത്തിപ്പോൾ മാവേലി ആദ്യമെത്തുക സാമൂഹികമാധ്യമങ്ങളിലാണ്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും ആഘോഷപ്പെരുമഴയാണ്. ഒാണവും ആഘോഷവും മൊബൈൽ ഫോണിലേക്കും ലാപ്ടോപ്പിലേക്കും കംപ്യൂട്ടറിലേക്കും ഒതുക്കപ്പെട്ടു. ഓണാശംസകളുമായി സാമൂഹികമാധ്യമങ്ങൾ സജീവമാണ്. ആശങ്കയായി വാമനജയന്തി മഹാബലിയുടെ ഒാർമയിൽ ഓണമാഘോഷിച്ചിരുന്ന മലയാളിക്ക് മുന്നിൽ പുതിയ കാലം മുന്നോട്ടുവെച്ച വാമനജയന്തി വാദം ആശങ്കയുണ്ടാക്കുന്നതാണ്. ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ലാതെ ഏകോദര സഹോദരങ്ങളായി ഉച്ചനീചത്വങ്ങളില്ലാതെ കഴിയുന്ന മലയാളികൾക്കിടയിലേക്ക് അസഹിഷ്ണുതയുടെ പുതിയ വിത്ത് പാകുകയാണ് വാമനജയന്തി വാദത്തിലൂെട. ഓണം മലയാളിയുടെ ദേശീയോത്സവമെന്ന് പൈതൃകമായി പറഞ്ഞുറച്ച സങ്കൽപത്തെ പുതിയ വാദങ്ങൾ തിരുത്തുമെന്ന ആശങ്കയുേടതാണ് പുതിയ ഓണക്കാലം. പാരമ്പര്യം നിലനിർത്തി ഓണക്കളികൾ ഓണാഘോഷത്തെ അതേ തനിമയോടെ ഇന്നും കാത്തുപോരുന്നുണ്ട് ജില്ലയിലെ ചില മേഖലകൾ. പൂരപ്പെരുമയോടൊപ്പം കടൽ കടന്ന പുലിക്കളി തൃശൂരിനുമാത്രം അഭിമാനിക്കാവുന്നതാണ്. റെഡിമെയ്ഡ് പുലിവേഷങ്ങൾ കിട്ടുമെങ്കിലും ശരീരത്തിൽ പെയിൻറ് ഒഴുക്കി മനുഷ്യ പുലികളാകുന്നവർ. ഒരു നിയോഗംപോലെ, അതിലുപരി അഭിമാനവും തെല്ല് അഹങ്കാരവും കൂട്ടിച്ചേർത്ത ജന്മങ്ങളുടേതുമാത്രം. നാലോണ നാളിൽ തൃശൂരി​െൻറ പ്രദക്ഷിണ വഴികളിൽ പുലിച്ചുവടുകൾ കീഴടക്കുമ്പോൾ തൃശൂരിന് മാത്രമാവുന്ന പുലിയോണം. ഗ്രാമ െഎശ്വര്യം വിളിച്ചോതിയെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾ... കാലം മാറിയിട്ടും പർപ്പടകപ്പുല്ല് വാരിച്ചുറ്റി മരത്തിൽ തീർത്ത മുഖങ്ങളണിഞ്ഞ് തൃശൂരി​െൻറ ഗ്രാമങ്ങളിൽ ഊരുചുറ്റാനിറങ്ങും. തിരുവോണത്തിന് ഊണ് കഴിഞ്ഞാൽ ദേശങ്ങൾ കടന്ന് മൂന്നോണം കഴിയുവോളവും ഊരുചുറ്റുന്ന തൃശൂരിന് മാത്രമാവുന്ന കുമ്മാട്ടിയോണം. കൊല്ലത്തിനാണ് ഓണത്തല്ലിൽ പ്രാമുഖ്യമെങ്കിലും, ഇത് കടംകൊണ്ടത് തൃശൂരിൽനിന്നെന്ന് രഹസ്യമായൊരു പരസ്യം. കുന്നംകുളത്തും എരുമപ്പെട്ടിയിലും വടക്കാഞ്ചേരിയിലും ഇപ്പോഴും ചിട്ടപോലെ ആഘോഷിക്കുന്ന തൃശൂരി​െൻറ തല്ലോണം. കുന്നും മലകളും കരയും കായലും തീരവും സമൃദ്ധമായ ജില്ലയിൽ ജലമേളയെ ഒഴിവാക്കിയും ഓണമില്ല. നടുവിൽക്കരയിലും കണ്ടശ്ശാംകടവിലും കോട്ടപ്പുറത്തും ജില്ലയുടെ ജലോത്സവങ്ങൾ നടക്കും. ചൂതുകളിച്ച് രാജ്യവും ഒടുവിൽ പ്രിയ പത്നിെയയും കളഞ്ഞ മഹാഭാരത കഥയിലെ പാരമ്പര്യമല്ല ഒല്ലൂരിലെയും അരികന്നിയൂരിലെയും പകിടകളിക്കുള്ളത്. വീറും വാശിയും പോരും ഏറുന്ന പകിടകളി. രാവേറിയാലും വാശി ചോരാത്ത, കീഴടങ്ങാത്ത വയോധിക യൗവനം ഇപ്പോഴുമുണ്ട് ഇവിടെ. പുതിയ തലമുറയും പറയാതെതന്നെ പാരമ്പര്യമായി കൂടെ കൂട്ടുന്നു. ഇത് തൃശൂരി​െൻറ പകിടകളിയോണം.
Show Full Article
TAGS:LOCAL NEWS 
Next Story