Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കിറ്റ് വിതരണത്തിൽ...

ഓണക്കിറ്റ് വിതരണത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധം

text_fields
bookmark_border
വാടാനപ്പള്ളി: സാന്ത്വനം സഹായ സമിതിയുടെ വിദ്യാഭ്യാസ അവാർഡ് ദാനം, -ഓണക്കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ബി.ജെ.പിയെ വളർത്താനാണ് ജീവകാരുണ്യ പ്രവർത്തനം മറയാക്കി വഴിവിട്ട രീതിയിൽ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഗണേശമംഗലം എം.എൽ.എ വളവിനടുത്താണ് സാന്ത്വനം അവാർഡുദാന സമ്മേളനം നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണെനാപ്പം കോൺഗ്രസ് നേതാവ് വി.എം. സുധീരനും പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സുധീരൻ വന്നാൽ തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചു. ഇതോടെ അദ്ദേഹം പരിപാടിയിൽനിന്ന് പിന്മാറി. സുധീരൻ വരാതായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച് മടങ്ങി. എന്നാൽ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇ.ബി. ഉണ്ണികൃഷ്ണൻ, സി.എം. നൗഷാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇവർ ഒളിച്ചുപോയി പങ്കെടുത്തതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് സി.എസ്. വൈശാഖ്, നിഹാസ്, ജിറ്റോ ജോസ്, സി.എസ്. സുവിൻ, കെ.എച്ച്. ഹാരിസ്, സുനിൽ, ഷിർഷാദലി എന്നിവർ നേതൃത്വം നൽകി. അനുമോദന സമ്മേളനം കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ ഓണക്കിറ്റ് വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണം പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര മലയാളം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. എ.യു. ഋഷികേശ് പണിക്കർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ജ്യോതിഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കണ്ണൻ വേളേക്കാട്ട് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story